ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ് നേടാം.
കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ് നേടാം. വിളവര്‍ദ്ധനവിനും മണ്ണില്‍ ജൈവാശം നിലനിര്‍ത്താനും സഹായിക്കുന്ന കൃഷി അറിവുകളാണിവ.
1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക. രോഗ- കീട ആക്രമണം പകരുന്നത് തടയാം. ഉദാ: മുളക്, വഴുതന, തക്കാളി.
3.രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഇനങ്ങള്‍, ഗുണമേന്മയുള്ള വിത്തുകള്‍ തെരഞ്ഞെടുക്കണം.
4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി.
5. വിത്തു പാകുന്നതിനു മുന്‍പ് മണ്ണ് വെയില്‍ കൊള്ളിച്ച് അണുവിമുക്തമാക്കുക.
6. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്.
7. ഗ്രോ ബാഗില്‍ ആദ്യം പകുതിഭാഗം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേര്‍ത്തുകൊടുക്കണം.
8. മിശ്രിതം നിറയ്ക്കുമ്പോള്‍ ഗ്രോ ബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.
9. വിത്ത് നടുന്നതിന് മുന്‍പ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.
10. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നത് വായു തടസ്സമില്ലാതെ ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment