വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

By Harithakeralam
2024-09-25

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (RIDF) 25ആം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 96.62 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ആറ്റുമണ്‍പുറം നീര്‍ത്തട പദ്ധതിയില്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ ആസ്തികൈമാറ്റം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ. ജി.സ്റ്റീഫന്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു.  

മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നത് പോഷകസമ്പുഷ്ടമായ ഭക്ഷണത്തിലൂടെയാണ്. വികസനമെന്നത് റോഡുകളും പാലങ്ങളുമെല്ലാം ഉള്‍പ്പെട്ട് വരുന്നതാണെങ്കിലും അതിനേക്കാളൊക്കെ പ്രാധാന്യമുള്ളത് കാര്‍ഷിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. കൃഷിയിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്ന ഭക്ഷണം തന്നെയാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. കൃഷി ചെയ്തല്ലാതെ പോഷകസമൃദ്ധമായ ഭക്ഷണം എന്നത് അസാധ്യമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയാല്‍ മാത്രമേ സമഗ്രമായി പരിഹരിക്കാന്‍ സാധിക്കുകയുള്ളു. അത്തരത്തിലുള്ള ഒരു സമഗ്ര ഇടപെടലാണ് ആറ്റുമണ്‍പുറം പദ്ധതിയിലൂടെ നടപ്പിലാക്കപ്പെട്ടിരിക്കുന്നത് മന്ത്രി പറഞ്ഞു.

281 ഹെക്ടര്‍ വിസ്തൃതിയിലുള്ള കാര്‍ഷിക പ്രദേശങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുക. നൂറുകണക്കിന് കര്‍ഷകര്‍ക്കാണ് ഈ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമായതോടെ കൃഷി മേഖലയില്‍ സജീവമാകാന്‍ കഴിഞ്ഞത് മന്ത്രി കൂട്ടിച്ചേര്‍ത്തു. RIDF പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷിയിട ആസൂത്രണം നടപ്പിലാക്കേണ്ടത് കൃഷിയിടത്തില്‍ കര്‍ഷകരുടെ കൂടിയാലോചനയോടുകൂടി ആവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ് വിതുരയെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ എങ്ങനെ ഫലപ്രദമായി അതിജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയും എന്നതില്‍ സ്വീകരിക്കാന്‍ സാധിക്കുന്ന നടപടികള്‍ സ്വീകരിച്ച് വിതുര പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉദ്ഘാടനംപ്രസംഗത്തില്‍ അറിയിച്ചു. കൃഷി മന്ത്രിയുടെ അഭാവത്തില്‍ ആസ്തി സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ അഡ്വ. ജി. സ്റ്റീഫന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദിന് കൈമാറി.  മുതിര്‍ന്ന കര്‍ഷകനായ കെ. വിജയന്‍കാണി, ബിനു ആറ്റുമണ്‍പുറം എന്നിവരെ ആദരിച്ചു.  

തിരുവനന്തപുരം അരുവിക്കര നിയോജകമണ്ഡലത്തില്‍ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട വിതുര ഗ്രാമ പഞ്ചായത്തിലെ മണലി, കല്ലാര്‍ വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. മണലി വാര്‍ഡിലെ കലത്തോട്, തണ്ണിപ്പെട്ടി, കൊമ്പ്പാന്‍കല്ല്, പെരുംപാറയടി, മുരുക്കുംകാല, ആറ്റുമണ്‍പുറം, വേങ്ങത്താര, കല്ലന്‍കുടി, തലതൂത്തക്കാവ് , ഇലവന്‍മുട്, അല്ലത്താര, ചാരുപാറ, പെണ്ണങ്കപ്പാറ, പൊങ്ങന്‍മരുതുംമുട്, ഇടിമുടങ്ങ്, ഇടമണ്‍പുറം, കല്ലാര്‍ വാര്‍ഡിലെ മൊട്ടമുട, മുല്ലമൂട് എന്നീ ഭാഗത്തുള്ള ഗോത്ര കുടിയേറ്റ പ്രദേശങ്ങളിലുള്ള മണ്ണ് ജല സംരക്ഷണവും ജൈവ സമ്പത്തിന്റെ പരിപാലനവും ലക്ഷ്യമാക്കിയാണ് ടി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ആനന്ദബോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മിനി എ, വിതുര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേമല വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത എല്‍, കല്ലാര്‍ വാര്‍ഡ് മെമ്പര്‍ സുനിത എസ്, എഫ് ആര്‍ സി ചെയര്‍മാന്‍ മനോഹരം കാണി, ആറ്റുമണ്‍പുറം ഊര്മൂപ്പന്‍ ബിനു, എഫ് ആര്‍ സി സെക്രട്ടറി രാജന്‍ കാണി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പ്രിയ വി പി, മണ്ണ് സംരക്ഷണ ഓഫീസര്‍ രശ്മി മനോഹര്‍ മറ്റു ജനപ്രതിനിധികള്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Leave a comment

വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്,…

By Harithakeralam
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി പി. പ്രസാദ്

അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം…

By Harithakeralam
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍…

By Harithakeralam
കര്‍ഷകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും…

By Harithakeralam
എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs