പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും.
പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ...? അതെ എന്നു തന്നെയാണ് ഉത്തരം. പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും.
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് പാലെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. നല്ല പോലെ ഇളക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടന്‍ പശുവിന്റെ പാലാണെങ്കില്‍ ഉത്തമം. ലായനി തയാറാക്കി ഉടന്‍ തന്നെ ചെടികളില്‍ പ്രയോഗിക്കണം.
പ്രയോഗിക്കേണ്ട രീതി
1. തക്കാളി, വഴുതന പോലുള്ള വിളകളില്‍ കായ്ചീയല്‍ രോഗമുണ്ടെങ്കില്‍ ചുവട്ടിലൊഴിച്ചു കൊടുക്കുക. പാലില്‍ ധാരാളം കാല്‍സ്യമുണ്ട്. ഇത് കായ്ചീയല്‍ രോഗം മാറാന്‍ സാധിക്കും. ചെടികളില്‍ പുതിയ പൂക്കള്‍ നന്നായി ഉണ്ടാകാനും കരുത്തോടെ കായ്കള്‍ വളരാനും പാല്‍ പ്രയോഗം സഹായിക്കും.
2. ഇലകളില്‍ ഫംഗസ് ബാധയുണ്ടെങ്കില്‍ ലായനി സ്േ്രപ ചെയ്യുന്നതാണ് ഉത്തമം. ഫംഗസ് ബാധിച്ചിട്ടുള്ള ഇലകളില്‍ നല്ല പോലെ പാല്‍ ലായനി സ്്രേപ ചെയ്യുക. വൈകുന്നേരമോ അതിരാവിലേയോയാണ് ഇങ്ങനെ ചെയ്യേണ്ടത്.
3. ഗ്രോബാഗില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഇടയ്ക്ക് പാല്‍ ലായനി ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. കാല്‍സ്യത്തിന്റെ അഭാവം പരിഹരിക്കാം.
4. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്ന ശീലം വര്‍ധിക്കുകയാണ്. ഈ ചെടികളുടെ ഇലകള്‍ നല്ല കരുത്തോടെ ഭംഗിയാകാന്‍ ഈ ലായനി പ്രയോഗിക്കുന്നത് സഹായിക്കും. മണി പ്ലാന്റുകള്‍ക്ക് പാല്‍ പ്രയോഗം നല്ല ഗുണം ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
5. പൂച്ചെടികളില്‍ നല്ല പോലെ പൂക്കളുണ്ടാകാനും ഈ ലായനി ഉപയോഗിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment