കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം... ഇതാണ് മൈക്രോ ഗ്രീന്‍.
കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു പോലും പ്രയാസമാണ്. ഇവിടെയാണ് മൈക്രോ ഗ്രീന്‍ കൃഷി രീതി രക്ഷയ്‌ക്കെത്തുന്നത്.
കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം... ഇതാണ് മൈക്രോ ഗ്രീന്‍. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചെടി മുളച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്ന രീതി. വിത്തിട്ട് തൈയുണ്ടായി അതു നട്ട് കായ് വന്നു പറിച്ചെടുക്കാന്‍ മാസങ്ങള്‍ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പോഷസമ്പുഷ്ടമായ മൈക്രോ ഗ്രീന്‍ രീതി. കൂടുതല്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.
ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍, കടുക് തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോ ഗ്രീന്‍ രീതിയില്‍ കൃഷി ചെയ്യാം. ചെറുപയര്‍ പോലുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. ഇവ മുറിച്ചെടുത്ത് തോരനോ കറിയോ തയാറാക്കാം, അല്ലെങ്കില്‍ രുചികരമായ സലാഡുകള്‍ ഒരുക്കാം.
സുക്ഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേയും കുറച്ചു വിത്തുകളും ചകിരിച്ചോറുമാണ് മൈക്രോ ഗ്രീന്‍ വളര്‍ത്തിയെടുക്കാന്‍ ആവശ്യം. ചകിരിച്ചോര്‍ പ്ലാസ്റ്റിക് ട്രേയില്‍ നിരത്തി വളരാനുള്ള ബഡ് തയാറാക്കുക. ട്രേയില്‍ പകുതിയോളം മാത്രം ചകിരിച്ചോര്‍ നിറച്ചാല്‍ മതി. നനച്ച ശേഷം വേണം നിറയ്ക്കാന്‍. ഒരാഴ്ചമാത്രമാണ് നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നത്, ഇതിനാല്‍ വളങ്ങള്‍ ആവശ്യമില്ല. എട്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന വിത്തുകളാണ് നടേണ്ടത്. എട്ടുമണിക്കൂര്‍ വെള്ളത്തിലിട്ടുവച്ചാല്‍ വിത്തുകള്‍ മുളച്ചു തുടങ്ങും. ഇവ ചകിരിച്ചോറിട്ടു തയാറാക്കിയ പ്ലാസ്റ്റിക് ട്രേയില്‍ വിതറുക. നന്നായി ഇടതൂര്‍ന്നു വേണം വിത്തുകള്‍ വിതറാന്‍. ശേഷം മുകളില്‍ കുറച്ചു ചകിരിച്ചോര്‍ ഇട്ട് അമര്‍ത്തുക. മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്കും ചെടികള്‍ വളര്‍ന്നു ചകിരിച്ചോറില്‍ നിന്നു പുറത്തേക്കു വരും.
അഞ്ചോ ആറോ ദിവസം കൂടിയാല്‍ പത്ത്- ഇതിനകം ചെടികള്‍ പറിച്ചെടുക്കണം. ദിവസം കൂടും തോറും പോഷക ഗുണങ്ങള്‍ കുറയും. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം പ്ലാസ്റ്റിക്ക് ട്രേകള്‍ വയ്ക്കാന്‍. വെള്ളം വാര്‍ന്നു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വല്ലാതെ വാട്ടമുണ്ടെങ്കില്‍ ഇടയ്ക്ക് മുകളില്‍ വെള്ളം തളിച്ചു കൊടുക്കാം. തട്ടുകളാക്കി ട്രേ വയ്ക്കാന്‍ കഴിയുമെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം. ഒരു ട്രേയില്‍ ഒരുക്കിയ ചകിരിച്ചോറില്‍ നാലോ അഞ്ചോ തവണ വിത്ത് വിതയ്ക്കാം.
ഗുണങ്ങള്‍ നിരവധി
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൈക്രോഗ്രീന്‍സ് പച്ചക്കറികള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണിവ.ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഇവയുടെ ഉപയോഗം സഹായിക്കും. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും മൈക്രോ ഗ്രീന്‍ സഹായിക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കാനും കൂടിയ രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കാനും സഹായിക്കും. ഇതിലുമെല്ലാം ഏറ്റവും വലിയ സംഗതി മൈക്രോ ഗീന്‍ രീതിയില്‍ ധാന്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുറച്ചു സ്ഥലം മതി, വലിയ അധ്വാനം ആവശ്യമില്ല എന്നതു തന്നെയാണ്.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന് പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്…
അടുക്കളയില് സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല് വലിയ തോതില് ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല് പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില് വലിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില് വലിയ തോതില് കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില് പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന് അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന് ആഗ്രഹിക്കുന്നവര്…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല് കയ്പ്പ് കാരണം മിക്കവരും അടുക്കളയില് പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല് കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment