തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

By Harithakeralam
2024-05-04

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാം.

1. താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തക്കാളിയിലെ പൂകൊഴിച്ചിലിന് കാരണമാകുന്നുണ്ട്. തക്കാളി ചെടികള്‍ക്ക് കുറഞ്ഞ തോതില്‍ തണല്‍ നല്‍കുന്നതും ആഴത്തിലുളള ജലസേചനം നല്‍കുന്നതും ഉത്തമമാണ്.

2. ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാനായി ചുവന്ന ചീരയും പച്ചചീരയും ഇടകലര്‍ത്തി നടുക. ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം വെളളമൊഴിക്കുക.  

3.രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെളളത്തില്‍ സ്യൂഡോമോണാസ് 20 ഗ്രാമും പച്ച ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളി എടുത്തു തളിക്കുക. ഒരു ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി 7 മുതല്‍ 8 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.

4. പുതിയ കൃഷിക്കായി ചീരപ്പാകുന്നത് ഇനി പുതുമഴ ലഭിച്ചതിന് ശേഷം മതി.

5. ചീരയ്ക്ക് സ്‌പ്രേ രീതിയില്‍ നനയ്ക്കാന്‍ ശ്രമിക്കുക.

6. ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറി, ഫലവൃക്ഷ ചെടികള്‍ക്ക് രണ്ട് നേരവും നന ഉറപ്പാക്കുക.

7. ചൂടിനെ പ്രതിരോധിക്കാന്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളുടെ  മുകളില്‍ ഗ്രീന്‍നെറ്റ് വലിച്ചുകെട്ടുന്നതു വളരെ ഗുണം ലഭിക്കും.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs