അന്തരീക്ഷത്തില്‍ നല്ല ചൂടുള്ളതിനാല്‍ ഈ സമയത്ത് കോഴിക്കാഷ്ടം ചെടികള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം വളമായി ഉപയോഗിക്കുന്നു.എന്നാല്‍ ചൂടു കൂടിയ വളമാണിത്. അന്തരീക്ഷത്തില്‍ നല്ല ചൂടുള്ളതിനാല്‍ ഈ സമയത്ത് കോഴിക്കാഷ്ടം ചെടികള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കോഴിക്കാഷ്ടം എങ്ങിനെ മികച്ച ജൈവവളമാക്കി ഉപയോഗിക്കാമെന്നു നോക്കാം.
കോഴിക്കാഷ്ടം നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. നല്ല പോലെ നനയ്ക്കുകയും വേണ്ടിവരും. നനച്ചില്ലെങ്കില്‍ ചെടികള്‍ ഉണങ്ങി പോവുകയും ചെയ്‌തേക്കാം. സംസ്‌കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളമൊഴിച്ചാല്‍ അന്നേരം മുതല്‍ തന്നെ ജൈവ പക്രിയ ആരംഭിക്കുകയും അതുവഴി ധാരാളം ചൂടു പുറത്തേക്കു വരികയും ചെയ്യും. ഇതിനാല്‍ Fermentation Process അപ്പോള്‍ മുതല്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കും. ആദ്യം ചൂടു കുറവായിരിക്കുമെങ്കിലും പതിയെ ചൂട് വര്‍ധിക്കും.
45 മുതല്‍ 90 ദിവസം കൊണ്ടാണ് കോഴിക്കാഷ്ടം ശരിയായ ജൈവ വളമാകുന്നത്. ഇതിനാല്‍ നമ്മുടെ കൈയ്യിലുള്ള കോഴിവളം ജൈവവളമാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുകയാണ് ചെടിക്കു നല്ലത്. കോഴിക്കാഷ്ടം വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് പോലെയാക്കി വിതറുക. അതില്‍ 100 കിലോ കോഴിക്കാഷ്ടത്തിനു 30 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക. ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം. നന്നായി പുക ഉയരുന്നുവെങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപ്പെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളമായി മാറിയിട്ടുണ്ടാവും.
തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി അകലത്തില്‍ തണ്ടില്‍ തൊടാതെ മാത്രമേ ഇടാവൂ. അതിനു ശേഷം നന്നായി നനക്കുക. നേരിട്ട് ഉപയോഗിക്കുമ്പോള്‍ നല്‍കിയതിന്റെ 25 % മാത്രം മതി ജൈവ വളമാക്കി നല്‍കുമ്പോള്‍ ചെടിക്ക് ആവശ്യം. കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുമ്പോള്‍ വായയും മൂക്കും നനഞ്ഞ തുണികൊണ്ട് മൂടി കെട്ടണം. ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത്. ധാരാളം വെള്ളം ഒഴിക്കുകയും വേണം.
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു…
© All rights reserved | Powered by Otwo Designs
Leave a comment