സുരക്ഷിത ഭക്ഷണത്തിന് ശാസ്ത്രീയ മാംസ സംസ്‌ക്കരണം

കേരളം സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും നല്ല വില നല്‍കി ശുദ്ധമായ ആഹാരം കഴിക്കണമെന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു.

By ഡോ. അഖില്‍

മാംസ സംസ്‌ക്കരണ മേഖലയിലെ അശാസ്ത്രീയത ഇന്നു നമ്മള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ്. കുറഞ്ഞ വിലയിലുള്ള മാംസോല്‍പ്പന്നങ്ങള്‍ തേടി നാമോരുരുത്തരും മാര്‍ക്കറ്റുകളില്‍ സഞ്ചരിക്കുമ്പോള്‍ ആ മാംസം കടന്നു പോകുന്ന വൃത്തിഹീനമായ സാഹചര്യം നമ്മള്‍ കണക്കിലെടുക്കുന്നില്ല. കേരളം സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും നല്ല വില നല്‍കി ശുദ്ധമായ ആഹാരം കഴിക്കണമെന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു. കുടുംബത്തിന്റെ വാര്‍ഷിക വരവ് - ചെലവ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഭക്ഷണത്തില്‍ ചെയ്ത വിട്ടുവീഴ്ചകള്‍ ആശുപത്രി ബില്ലുകളായി മാറുന്നതു നമ്മുടെ സമൂഹം തിരിച്ചറിയുന്നില്ലെന്നത് വസ്തുതയാണ്.

മീറ്റിന്റെ ശാസ്ത്രീയത

ഒരു ഉരുവിനെ തെരെഞ്ഞെടുക്കുന്നതു മുതല്‍ അതിനെ ഇറച്ചിയാക്കി മാറ്റുന്നതു വരെയുള്ള ഓരോ പ്രക്രിയയിലും കൃത്യമായ പരിചരണം ആവിശ്യമാണ്. അറവിനായി എത്തുന്ന ഉരുവിനെ പരിശോധിക്കുന്ന പ്രക്രിയയാണ് ആന്റിമോര്‍ട്ടം (Antimortem). വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് രോഗമില്ലായെന്ന് ഉറപ്പ് വരുത്തി ഉരു അറവിന് യോഗ്യമാണെന്ന് സര്‍ട്ടിഫൈ ചെയ്യണം. അറവിന് യോഗ്യമായ ഉരുവിന് വിശ്രമിക്കാനുള്ള സൗകര്യം (sebtdPv)ഏര്‍പ്പെടുത്തേണ്ടതുണ്ട്.


12 മുതല്‍ 24 മണിക്കൂറിലെ വിശ്രമ വേളയില്‍ ഖരാഹാരം ഒഴിവാക്കുകയും വെള്ളം മാത്രം നല്‍കുകയും ആണ് ചെയ്യണ്ടത്. ഇത് അറവ് സമയത്ത് ഉദരത്തില്‍ നിന്നുള്ള തീറ്റയില്‍ നിന്ന് ഇറച്ചിയിലേക്കുണ്ടായേക്കാവുന്ന മലിനീകരണം കുറക്കാന്‍ സഹായിക്കുന്നതാണ്. ഉരുവിന് നല്‍കുന്ന വിശ്രമം യാത്രയിലുണ്ടാകുന്ന ക്ലേശങ്ങള്‍ കുറയ്ക്കാനും ഇറച്ചിയുടെ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.
ഉരുവിനെ മയക്കിയ ശേഷം (Stunning) അറവ് നടത്തുകയും ഒരു നിശ്ചിത ഉയരത്തില്‍ തറയില്‍ തട്ടാതെ തല കീഴായി തൂക്കിയിടുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ 3 മുതല്‍ 5 ശതമാനം വരെ വരുന്ന രക്തം വാര്‍ന്ന് പോകുവാനും മാംസത്തിന്റെ മാര്‍ദ്ദവം കൂടാനും സഹായിക്കുന്നതാണ്. തുടര്‍ന്ന് ആന്തരികാവയവം നീക്കം ചെയ്ത ശേഷം വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്മാര്‍ട്ടം പരിശോധന നടത്തുകയും രോഗമില്ലായെന്ന് ഉറപ്പ് വരുത്തി മനുഷ്യന് ഭക്ഷ്യയോഗ്യമാണെന്ന് സര്‍ട്ടിഫിക്കേഷനും ചെയ്യുന്നു. തൊലിയും തലയും ആന്തരികാവയവങ്ങളും വേര്‍പെടുത്തിയ ഉരുവിനെ കാര്‍ക്കസ്സ് എന്നു പറയുന്നു. കാര്‍ക്കസ്സിനെ നെടുകെ രണ്ട് പകുതികളായി മുറിച്ച് 3 സെല്‍ഷ്യസില്‍ താഴെയുള്ള ചില്ലര്‍ റൂമില്‍ പാകപ്പെടുത്തലിനായി (Ageing/Conditioning) 24 മുതല്‍ 48 മണിക്കൂര്‍ വരെ സൂക്ഷിക്കുന്നു.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 409

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 409

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 411

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 411
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 412

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 412

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

പാകപ്പെടുത്തല്‍ (Ageing/Conditioning)എന്ത്/എന്തിന്
മാംസ സംസ്‌ക്കരണ ശാലകള്‍ എന്ന് പറയുമ്പോള്‍ സംസ്‌ക്കരിച്ച മാംസം എന്താണെന്ന് ഏവരിലും ഒരു സംശയം ഉണ്ടാകാം. നമ്മള്‍ സാധാരണ അറവ് ശാലകളില്‍ നിന്ന് കഴിക്കുന്നത് സംസ്‌ക്കരണം ചെയ്യപ്പെടാത്ത മാംസമാണ്. ഇതിനെ മാംസമെന്ന് പറയാന്‍ സാധിക്കില്ല. പകരം പേശികള്‍ (Muscle) എന്ന് പറയാം. ഈ പേശികള്‍ മാംസമാക്കുന്ന പ്രക്രിയയാണ് ഏയ്ജിംഗ് അഥവ കണ്ടീഷനിംഗ്. രാസവസ്തുക്കള്‍ ഉപയോഗിച്ചോ മാംസത്തിലേക്ക് മറ്റ് യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചോ ചെയ്യുന്ന ഒരു പ്രക്രിയ അല്ല ഇത്. ചില്ലിംഗ് ഊഷ്മാവില്‍ സൂക്ഷിക്കുന്ന കാര്‍ക്കസ്സില്‍ സംഭവിക്കുന്ന ശാരീരികമായ (Bio Chemical Changes) ചില മാറ്റങ്ങള്‍ ആണിതിനു കാരണം. ഈ മാറ്റങ്ങള്‍ വഴി സാധാരണ 7 എന്ന Â pH Â നിന്നും 5.4 - 5.6 എന്ന pH ലേക്ക് ശരീരം എത്തുന്നു. മരണാനന്തരം അന്നജത്തിന്റെ വിഘടനം മൂലം ശരീരത്തില്‍ അടിയുന്ന ലാക്ടിക് ആസിഡാണ് ഇതിനു കാരണം. നമ്മള്‍ ഭക്ഷിക്കുന്ന മാംസത്തിനും ഈ pH അനിവാര്യമാണ്. ഇതേ അവസ്ഥയില്‍ മാംസത്തിന്റെ Water holding capactiy കൂടുകയും മാംസം കൂടുതല്‍ രുചിയുള്ളതായി മാറുകയും ചെയ്യുന്നു. മരണാനന്തരം നിശ്ചിത സമയത്തിന് ശേഷം പേശികള്‍ക്കാവിശ്യമായ ഊര്‍ജ്ജം ഇല്ലാതാവുകയും പേശികള്‍ അയഞ്ഞ് മൃതശരീരം (Stiffness) ആയി മാറുന്നു. ഈ അവസ്ഥയാണ് റിഗര്‍ മോര്‍ട്ടിസ് (Rigormortis). മൃതശരീരത്തിലെ പേശികളില്‍ രൂപപ്പെടുന്ന ചില ബോണ്ടുകളാണ് ഈ അവസ്ഥക്ക് കാരണം. ശരീരത്തില്‍ തന്നെയുള്ള എന്‍സൈമുകള്‍ പേശികള്‍ക്ക് ഇടയിലുള്ള ഈ ബോണ്ടുകളെ നശിപ്പിക്കുകയും ഇറച്ചിയെ മാര്‍ദ്ദവം (Tenderness) ഏറിയതുമാക്കുന്നു. സംസ്‌ക്കരണത്തിന് ശേഷമുള്ള ഈ മാംസം കൂടുതല്‍ രുചികരവും മാര്‍ദ്ദവം ഏറിയതും പോഷക സമ്മിശ്രവുമാണ്. ഈ പ്രക്രിയകള്‍ കടന്നു വന്ന മാംസത്തെയാണ് സംസ്‌ക്കരിച്ച അഥവ കണ്ടീഷന്‍ ചെയത മാംസം എന്ന് പറയുന്നത്.

കേരളത്തില്‍ എന്തിന് ശാസ്ത്രീയമായ
ഇറച്ചി സംസ്‌ക്കരണ ശാലകള്‍

ഇന്ത്യയില്‍ തന്നെ ബീഫ് ഭക്ഷിക്കുന്നതില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. ഒരു വര്‍ഷം 5 ലക്ഷം മെട്രിക് ടണ്ണിലധികം ബീഫ് കേരളത്തില്‍ വില്‍ക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അറവ് ശാലകളിലെ അശാസ്ത്രീയതയാണ് ഇതിലൂടെ വില്‍ക്കപ്പെടുന്നത് എന്നു വേണമെങ്കില്‍ പറയാം. വേട്ടയാടുന്ന മൃഗങ്ങള്‍ പോലും പിടിക്കുന്ന ഇരയെ അപ്പോള്‍ തന്നെ ഭക്ഷണമാക്കാറില്ല. അവര്‍ ഇരയെ പിടിച്ചതിനു ശേഷം അതിനെ മരത്തിന്റെ കൊമ്പുകളിലോ മറ്റോ കുറച്ച് നേരം സൂക്ഷിക്കും. എന്നാല്‍ അറക്കുന്ന ഉരുവിനെ അപ്പോള്‍ തന്നെ ഭക്ഷണമാക്കുന്ന ശീലം വിവേകം കൂടിപ്പോയ മാനവ സമൂഹത്തിന് മാത്രമാണ്. തീര്‍ത്തും പരിശോധനകള്‍ ഒന്നുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ മറ്റുമാണ് അറവ് ശാലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തറയിലിട്ട് അറക്കുന്നതു കൊണ്ട് തന്നെ ശരീരത്തിലെ മുഴുവന്‍ രക്തവും വാര്‍ന്ന് പോകാതിരിക്കുകയും ഇത് പേശികളില്‍ കട്ട പിടിക്കുകയും ചെയ്യുന്നു. ശരീരത്തിന് ഹാനികരമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകരമാണ് ഈ കെട്ടിക്കിടക്കുന്ന രക്തം. മാംസത്തിന്റെ ശാസ്ത്രീയമായ സംസ്‌ക്കരണവും പരിശോധനയും ഇത്തരം അറവ് ശാലകളില്‍ നടക്കുന്നില്ല. മനുഷ്യന്റെ അടിസ്ഥാന ആവിശ്യമായ ഭക്ഷണ സംസ്‌ക്കാരത്തില്‍ വൃത്തിക്കും ശാസ്ത്രീയതക്കും മുന്‍തൂക്കം നല്‍കേണ്ടത് ആരോഗ്യമുള്ള ഒരു തലമുറ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണ്. സാക്ഷരതയിലുള്ള മുന്നേറ്റം ആരോഗ്യപരമായ ഭക്ഷ്യസംസ്‌ക്കാരത്തിലും കൈവരിക്കേണ്ടതുണ്ട്. പേശികള്‍ കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് ശുദ്ധമായ മാംസം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ സംസ്‌ക്കാരം ഉണ്ടകാട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

(ശാസ്ത്രീയമായ രീതിയില്‍ മാംസം സംസ്‌കരിച്ച് തയ്യാറാക്കി വിപണിയില്‍ എത്തിക്കുന്ന വയനാട്ടിലെ ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ ഡോക്റ്ററാണ് ലേഖകന്‍. മലബാര്‍ മീറ്റ് എന്ന ബ്രാന്‍ഡില്‍ ശാസ്ത്രീയമായ രീതിയില്‍ മാംസം സംസ്‌കരിച്ചാണ് സൊസൈറ്റി വിപണിയില്‍ എത്തിക്കുന്നത്. )

Leave a comment

ചീരയും ഓറഞ്ചും ആട്ടിറച്ചിയുമെല്ലാം പരാജയപ്പെട്ടു ; പോഷക മൂല്യത്തില്‍ മുന്നില്‍ പന്നിയിറച്ചി

ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…

By Harithakeralam
നടത്തം ശീലമാക്കാം; ഗുണങ്ങള്‍ നിരവധിയാണ്

വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.

By Harithakeralam
രക്ത സമര്‍ദം കുറയ്ക്കാന്‍ അഞ്ച് പച്ചക്കറികള്‍

ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്‌ട്രോക്ക് പോലുള്ള മാരക പ്രശ്‌നങ്ങള്‍  പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…

By Harithakeralam
കോഴിയിറച്ചി കഴിക്കുമ്പോള്‍ സൂക്ഷിക്കൂ; മരുന്നുകളെ മറികടക്കുന്ന ബാക്റ്റീരിയകള്‍ ഇറച്ചിയിലുണ്ടെന്ന് പഠനം

ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…

By Harithakeralam
അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സൗത്ത് ഇന്ത്യയില്‍ ആദ്യമായി  അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍  (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…

By Harithakeralam
മറവി പ്രശ്‌നമാകുന്നുണ്ടോ...? തലച്ചോറിനും വേണം വ്യായാമം

മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
തൊണ്ട വേദനയുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…

By Harithakeralam
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍

കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs