100 കൊല്ലത്തിലധികം ആയുസുള്ള ഞാവല്‍ പഴം വെള്ളക്കെട്ടിനെയും വരള്‍ച്ചയെയും അതിജീവിക്കും.
പണ്ടു കാലത്ത് പാതയോരത്തും തോട്ടുവരമ്പത്തും ആര്‍ക്കും വേണ്ടാതെ
കിടന്നിരുന്നതാണ് ഞാവല്‍ പഴം. ഞാവല്‍ പഴത്തിന്റെ ചേലാണെന്ന് സുന്ദരിയായ
നായികയെ കവി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോട
ഇന്ത്യയുടെ ഈ സ്വന്തം പഴം വീണ്ടും ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണിപ്പോള്‍
ഞാവല്‍ പഴത്തിന്റെ തൈകള്‍ നടുന്നത്. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍
മുഖേനയും തൈകള്‍ നടാനായി വിതരണം ചെയ്യുന്നുണ്ട്. 100 കൊല്ലത്തിലധികം
ആയുസുള്ള ഞാവല്‍ പഴം വെള്ളക്കെട്ടിനെയും വരള്‍ച്ചയെയും അതിജീവിക്കും.
ഞാവല്‍ കൃഷി ചെയ്യാനുള്ള രീതികള്‍.
ഔഷധഗുണങ്ങള്‍ അനവധി
പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം, രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴം കഴിക്കുന്നതു സഹായിക്കുമെന്ന് അറിഞ്ഞതോടെയാണ് ഡിമാന്‍ഡ് കൂടിയത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനുമിതു സഹായിക്കും. ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഞാവല്‍പ്പഴത്തിന്റെ ജ്യൂസ് തൊണ്ടവേദന ശമിപ്പിക്കും. റേഡിയേഷന്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാനും ഞാവല്‍പ്പഴത്തിനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുരുവും തൊലിയും പ്രമേഹ നിയന്ത്രണത്തിന് മികച്ച ഔഷധങ്ങളാണ്. പഴങ്ങള്‍ വയറുവേദനയ്ക്കും ഉദരരോഗങ്ങള്‍ക്കുമെതിരെ ഉപയോഗിക്കാം. അര്‍ശസ്, വയറുവേദന, വായിലുണ്ടാകുന്ന മുറിവുകള്‍ എന്നിവയ്‌ക്കെതിരെയും ഫലപ്രദമാണ്. പഴത്തില്‍ മാംസ്യം, കൊഴുപ്പ് , ധാതുക്കള്‍, നാര്, അന്നജം , കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, കരോട്ടിന്‍, പോട്ടാസ്യം, സോഡിയം, ഓക്‌സാലിക് ആസിഡ് എന്നിവയും നല്ല അളവിലുണ്ട്.
പുരാണങ്ങളിലും ഞാവല്‍ പുണ്യവൃക്ഷം
ജംബൂഫലമെന്ന് അറിയപ്പെടുന്ന ഞാവല്‍പ്പഴം വനവാസകാലത്ത് ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ഭക്ഷണത്തിലെ പ്രധാനഫലവര്‍ഗങ്ങളില്‍ ഒന്നായിരുന്നു. ഭാരതത്തിലെ പുണ്യവൃക്ഷങ്ങളില്‍ ഒന്നാണ് ഞാവല്‍. ഞാവല്‍ വൃക്ഷങ്ങള്‍ ധാരാളം ഉണ്ടായിരുന്നതു കൊണ്ടാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ജംബൂദ്വീപ് എന്ന് പേരുണ്ടായിരുന്നത്.
ജാവാ പ്ലം, ഇന്ത്യന്‍ ബ്ലാക് ബെറി എന്നീ പേരുകളുമുണ്ട് ഞാവലിന്. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കേഷ്യന്‍ രാജ്യങ്ങളിലാണ് ഉത്ഭവം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഒരു നിത്യഹരിതവൃക്ഷമായാണ് ഞാവല്‍ വളര്‍ത്തുന്നത്. ധാരാളം ഇലകള്‍ എല്ലാക്കാലത്തും ഉണ്ടാകുന്നതിനാല്‍ തണല്‍ വൃക്ഷമായി നടാനും ഏറെ അനുയോജ്യമാണ്.
കൃഷിരീതി
കുരു പാകി കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ കായ്ക്കാന്‍ പത്തുവര്‍ഷമെങ്കിലുമെടുക്കും. ലെയ്‌റിംഗില്‍ കൂടി ഉത്പാദിപ്പിച്ചെടുക്കുന്ന തൈകള്‍ മൂന്ന് വര്‍ഷത്തിനകം കായ്ച്ചു തുടങ്ങും. കൃഷി സ്ഥലങ്ങളുടെ അതിരുകളിലും തരിശു സ്ഥലങ്ങളിലും ഞാവല്‍ നട്ടു പിടിപ്പിക്കാം.
ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ചു പല നഴ്‌സറികളുമിപ്പോള്‍ ഞാവല്‍ തൈകള്‍ ഉത്പാദിപ്പിച്ചു വില്‍ക്കുന്നുണ്ട്. ഇത്തരം തൈകള്‍ സാധാരണ മരത്തിന്റെ അത്രയും ഉയരം വയ്ക്കില്ല. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ജൈവ വളവും വേനല്‍ക്കാലത്ത് ജലസേചനവും നല്‍കിയാല്‍ കൂടുതല്‍ പഴങ്ങള്‍ ഉണ്ടാകും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment