ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി സ്‌റ്റോര്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി സ്‌റ്റോര്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

By Harithakeralam
2023-05-08

കോഴിക്കോട് : സ്വര്‍ണ്ണാഭരണ നിര്‍മ്മാണ-വില്‍പ്പന രംഗത്ത് മുപ്പത്‌വര്‍ഷം പൂര്‍ത്തിയാക്കുന്ന മലബാര്‍ഗോ ള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ആര്‍ട്ടിസ്ട്രി സ്റ്റോറിന്റെ ഉദ്ഘാടനം കോഴിക്കോട് ബാങ്ക് റോഡില്‍ നിര്‍വ്വഹിച്ചു. അഞ്ചു നിലകളിലായി ഷോപ്പിംഗ് ഏരിയയും മൂന്ന് നിലകളിലായി പാര്‍ക്കിംഗും ഉള്‍പ്പടെഒരു ലക്ഷത്തിപതിനായിരം അടി വിസ്തൃതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. 

മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആര്‍ട്ടിസ്ട്രി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, എ. കെശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,എം എല്‍ എമാരായ കാനത്തില്‍ ജമീല, നജീബ് കാന്തപുരം, ടി. സിദ്ദിഖ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍കെ. റംലത്ത്, ഡി സി സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുള്‍സലാം, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമസ്സ്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയമണ്ട്‌സ്  ഒ. അഷര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമസ്സ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയമണ്ട്‌സ്  ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി. വീരാന്‍കുട്ടി, എ.കെ നിഷാദ്, സി. മായിന്‍കുട്ടി, എം.പി അബ്ദുള്‍ മജീദ്, വി.എസ് ഷറീജ്, ഡയറക്ടര്‍മാരായ പി.എ അബ്ദുള്ള, സമദ്ബാപ്പു, കോര്‍പ്പറേറ്റ്‌ഹെഡ്ഡുമാരായ ആര്‍. അബ്ദുള്‍ ജലീല്‍, എ.കെ ഫൈസല്‍, വി.എസ് ഷഫീഖ്, ഷാജി കക്കോടി, എം.പി അഹമ്മദ് ബഷീര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി. കെ. സിറാജ്, മലബാര്‍  ഗോള്‍ഡ്ആന്റ് ഡയമസ്സ്‌സ് സോണല്‍ ഹെഡ് ജാവേദ് മിയാന്‍, ചമയം ബാപ്പു മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍, മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഉപയോക്താക്കള്‍  പരിചയിച്ച ജ്വല്ലറിഷോപ്പിംഗ് അനുഭവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആര്‍ട്ടിസ്ട്രി സ്റ്റോറിലെ സേവനങ്ങള്‍. വധുവിന് ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം സജ്ജീകരിച്ച വെഡ്ഡിംഗ് അറീനയും ഓരോ ഉപഭോക്താവിന്റെയും താല്‍പര്യങ്ങളും അഭിരുചികളും മനസിലാക്കിക്കൊസ്സ് ഇഷ്ടാനുസരണം ആഭരണങ്ങള്‍ കസ്റ്റമൈസേഷന്‍ ചെയ്യാന്‍ ബിസ്‌പോക്ക് സ്യൂട്ടും മികച്ച വ്യക്തിഗത സേവനങ്ങള്‍ നല്‍കാനായി തയ്യാറാക്കിയ പ്രിവിലേജ്ഡ് ലോഞ്ചും ആര്‍ട്ടിസ്ട്രി സ്‌റ്റോറിലെ സവിശേഷകതകളാണ്. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരും ഇവിടെയുസ്സാകും. കൂടാതെ ആഭരണങ്ങളില്‍ പേഴ്‌സണലൈസേഷന്‍ നടത്തുന്നതിനും ഇഷ്ടാനുസരണം രത്‌നക്കല്ലുകള്‍ തെരഞ്ഞെടുത്ത് ആഭരണങ്ങളില്‍ തത്സമയം പതിച്ചു നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

രത്‌നങ്ങളുടെ സവിശേഷതകള്‍ അറിഞ്ഞു വാങ്ങുന്നതിനായി വിദഗ്ധരുരുടെ സേവനവും ആര്‍ട്ടിസ്ട്രി സ്‌റ്റോറില്‍ ലഭ്യമാകും. സ്വര്‍ണ- വജ്രാഭരണങ്ങളുടെ നിര്‍മാണം നേരില്‍ കണ്ടു മനസിലാക്കുന്നതിനായി തയ്യാറാക്കിയ എക്‌സ്പീരിയന്‍സ് സോണ്‍ ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവമായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യമായ ആഭരണങ്ങളും രത്‌നങ്ങളും പുരാവസ്തുക്കളും നേരിട്ട് ആസ്വദിക്കുന്നതിനായുള്ള പ്രത്യേകം സൗകര്യവും ഇവിടെഉസ്സ്. ആകര്‍ഷകമായ ഡിസൈനുകളിലുള്ള ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ശേഖരവും ആര്‍ട്ടിസ്ട്രി സ്റ്റോറില്‍ ഒരുക്കിയിട്ടുസ്സ്. എക്‌സ്പ്രസ് ബില്ലിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുസ്സ്. വെറുമൊരു ജ്വല്ലറിയെന്നതിലുപരി ഇന്ത്യയിലെ ആഭരണ മേഖലയിലെ വൈവിധ്യങ്ങളെ കുറിച്ചറിയാനും പരമ്പരാഗത ആഭരണ കലയെക്കുറിച്ച് മനസിലാക്കാനും സാധിക്കുന്ന ഒരു ജ്വല്ലറി ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന ആശയം കൂടിയാണ് ആര്‍ട്ടിസ്ട്രി കണ്‍സപ്റ്റ്‌സ്റ്റോറിന് പിന്നിലുള്ളത്.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമസ്സ്‌സ് മുപ്പത്‌വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ചവിട്ടുപടിയായി കോഴിക്കോട്ടെ ആര്‍ട്ടിസ്ട്രി സ്‌റ്റോര്‍ മാറുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുപ്പതാം വാര്‍ഷികം  പ്രമാണിച്ച് ഓരോ മുപ്പതിനായിരം രൂപയുടെ പര്‍ച്ചേസിനും 100 മില്ലിഗ്രാം സ്വര്‍ണ്ണ നാണയത്തിന്റെ തത്തുല്യമായ മൂല്യം സമ്മാനമായി മലബാര്‍  ഗോള്‍ഡ് ആന്റ് ഡയമസ്സ്‌സ് നല്‍കുന്നുസ്സ്. ഡയമസ്സ്‌സ്, ജെംസ്‌റ്റോണ്‍, പോള്‍ക്കി ആഭരണങ്ങള്‍ക്ക് 250 മില്ലിഗ്രാം സ്വര്‍ണ്ണ നാണയത്തിന്റെ തത്തുല്യമായ മൂല്യം സമ്മാനമായി നല്‍കും. മെയ് 31 വരെയാണ് ഈ ഓഫര്‍ പ്രാബല്യത്തിലുസ്സാകുക.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs