പച്ചമുളകും പയറും നന്നായി വളരാന്‍ ചാണകവും ചീമക്കൊന്നയിലയും

ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്.

By Harithakeralam
2024-09-28

പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടുമുപയോഗിക്കാം.

1. ചീമക്കൊന്ന ഇലയും ചാണകക്കുഴമ്പും: വേഗത്തില്‍ അഴുകുന്നതാണു ചീമകൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും. ചീമക്കൊന്ന ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മുരടില്‍നിന്ന് അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് ഇത്തരം വളപ്രയോഗം നടത്തുമ്പോള്‍ രണ്ട് നേരവും ചെടിക്ക് നനവു നല്‍കണം. ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.

2. ഗോമൂത്രവും ചാണകത്തെളിയും: പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയില്‍ ഒരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.  

3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം: അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.

4. പുകയില കഷായം: പയറിലെ ചാഴിയെ തുരത്താന്‍ പുകയിലകഷായം നല്ലതാണ്. കൂടാതെ ഇല ചുരുട്ടിപ്പുഴു, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയവയ്ക്ക് എതിരെയും പുകയില കഷായം ഗുണം ചെയ്യും.

Leave a comment

ഗ്രോബാഗിലെ പച്ചക്കറി നന്നായി കായ്ക്കാന്‍ കടലപ്പിണ്ണാക്ക് ലായനി

ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്.…

By Harithakeralam
മുരിങ്ങ നന്നായി കായ്ക്കാനുള്ള മാര്‍ഗങ്ങള്‍

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും  കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍…

By Harithakeralam
വെയിലിനു ശക്തി കൂടുന്നു: പാവയ്ക്ക പന്തലില്‍ പ്രത്യേക ശ്രദ്ധ വേണം

പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്‍ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്…

By Harithakeralam
ഇലകളില്‍ വെള്ളപ്പൊടി, പൂപ്പല്‍ ബാധ, ചുരുണ്ട് ഉണങ്ങുന്നു; പ്രതിവിധികള്‍ നോക്കാം

 ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…

By Harithakeralam
ചീര നടാന്‍ സമയമായി: രുചിയുള്ള ഇല ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs