പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

മണ്ണും ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ലുപൊടിയും കൂട്ടി കലര്‍ത്തി തടങ്ങളൊരുക്കിയാണ് പയര്‍ നടേണ്ടത്.

By Harithakeralam
2024-11-11

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍ നിന്നും ലഭിക്കും. കനകമണി, ഫിലിപ്പൈന്‍സ്, അക്കോഗരിമ, പൂസാകോമള്‍, കുരുത്തോലപ്പയര്‍, മാലിക, ശാരിക, വൈജയന്തി, കൈരളി എന്നിവയാണ് പ്രധാന പയര്‍ ഇനങ്ങള്‍.

ഗുണങ്ങള്‍

രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള പ്രധാന വിഭവം. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിലെ കാന്‍സറിനെ പ്രതിരോധിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും പയര്‍ സഹായിക്കും.

നടുന്ന രീതി

മണ്ണും ചാണകപ്പൊടിയും  വേപ്പിന്‍ പിണ്ണാക്കും  അല്‍പ്പം എല്ലുപൊടിയും കൂട്ടി കലര്‍ത്തി തടങ്ങളൊരുക്കിയാണ് പയര്‍ നടേണ്ടത്. നാടന്‍ പയറാണ് നടുന്നതെങ്കില്‍ പയറു വിത്ത് ഒരു മണിക്കൂറെങ്കിലും സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. മുള പെട്ടെന്ന് കരുത്താര്‍ജ്ജിക്കുന്നതിനും ഫംഗസ് ബാധ പ്രതിരോധിക്കാനുമിതു സഹായിക്കും. ഒരു തടത്തില്‍ മൂന്നോ നാലോ പയറു വിത്തുകള്‍ നടണം. തടങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണം. നട്ടയുടനെ (വേനക്കാലത്താണങ്കില്‍) വെള്ളം തളിച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 15 -20 ദിവസം കൊണ്ട് പയറിന് വള്ളി വന്നു തുടങ്ങും. അപ്പോള്‍ പടര്‍ന്നു കയറാന്‍ കമ്പ് കുത്തിക്കൊടുക്കണം. പയറു വള്ളി മുകളിലെത്തുന്നതിന് അനുസരിച്ച് പടര്‍ന്നു പന്തലിക്കാന്‍ അനുവദിക്കണം. പന്തലിനു പകരം ശിഖരങ്ങളുള്ള വലിയകമ്പ് നാട്ടിയും പയര്‍ കൃഷി ചെയ്യാം. 15 ദിവസം കഴിഞ്ഞ് കോഴിക്കാഷ്ഠം, ചാണകപ്പൊടി, എന്നിവയിലേതെങ്കിലുമൊന്ന് മണ്ണില്‍ ചേര്‍ത്ത് പൊടിമണ്ണ് വിതറിക്കൊടുക്കണം. പിന്നീട് 15 ദിവസം കഴിയുമ്പോള്‍ പച്ചിലകളിട്ട് അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിച്ചുകൊടുക്കുന്നത് ചെടികള്‍ക്ക് നല്ല വളര്‍ച്ചകിട്ടാന്‍ സഹായിക്കും.

ഗ്രോ ബാഗിലും വളരും

സ്ഥല പരിമിതിയുള്ളവര്‍ക്ക് ചാക്കിലും ഗ്രോബാഗിലും ഇതേ രീതിയില്‍ പയര്‍ കൃഷി ചെയ്യാം.  മണ്ണ്, പഴകിയ ചകിരിച്ചോര്‍ കമ്പോസ്റ്റ്, ചാണകപ്പൊടിയും  അല്‍പ്പം എല്ല് പൊടി, അത്രതന്നെ വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. ശേഷം ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് പയര്‍ വിത്ത് പാകാം. ഒരു ഗ്രോബാഗില്‍ രണ്ട് വിത്തെന്ന കണക്കിന് നടുന്നതിന് കുഴപ്പമില്ല. പയര്‍ വള്ളി വീശി തുടങ്ങുന്നത് അനുസരിച്ച് പന്തലില്‍ കയറ്റണം. 15-20 ദിവസം കൂടുമ്പോള്‍  ജൈവവളങ്ങള്‍ നല്‍കുന്നത് വളര്‍ച്ച വേഗത്തിലാക്കും. വളങ്ങള്‍ വെള്ളത്തിലിട്ട്  ഇളക്കിയെടുത്ത് ലായനി രൂപത്തില്‍ ഒഴിക്കുന്നതും വളരെ ഫലപ്രദമാണ്. കടല പിണ്ണാക്ക് - ചാണക ലായനിയുടെ തെളിനീര് വേരിന് ചുറ്റുമൊഴിച്ചു കൊടുക്കുന്നതും നല്ല കായ്ഫലമുണ്ടാകാന്‍ സഹായിക്കും. നൈട്രജന്‍ വളങ്ങളുടെ കുറവ് കൊണ്ട് ഇലകള്‍ മഞ്ഞളിക്കുന്നതായി കാണാറുണ്ട്. പയറിന്റെ തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഇങ്ങനെ സംഭവിച്ചാല്‍  ഇലകള്‍ക്ക് മഞ്ഞളിച്ച് സാവധാനം പയര്‍ച്ചെടി നശിച്ചുപോകും. തടത്തില്‍ എപ്പോഴും  നീര്‍വാഴ്ച്ച ഉറപ്പാക്കണം, പ്രത്യേകിച്ച് മഴക്കാലത്ത്.

Leave a comment

ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
രുചികരമായ ഇലയും കിഴങ്ങും : മുള്ളങ്കി നടാം

കാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങു വര്‍ഗ പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ്. കേരളത്തിലെ സമതല പ്രദേശങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs