ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം
ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം.
ഇഞ്ചി സത്ത്
50 ഇഞ്ചിയും രണ്ടു ലിറ്റര്‍ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാന്‍ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും.
ഇലുമ്പന്‍ പുളി സത്ത്
ചെടികളിലെ നീര് ഊറ്റി കുടിച്ച് ചെടി നശിപ്പിക്കുന്ന വെള്ളിച്ച ഇലപ്പേന്‍ എന്നിവയ്ക്ക് എതിരെ നല്ല ഒരു ജൈവ കീടനാശിനിയാണ് ഇലുമ്പന്‍ പുളിസത്ത്.നല്ലവണ്ണം മൂത്ത ഇലുമ്പന്‍ പുളി പിഴിഞ്ഞ് സത്ത് എടുത്ത് അതി അല്‍പ്പം ഡിഷ് വാഷ് സോപ്പ് ലായനികൂടിചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളുടെ രണ്ട് വശവും തളിക്കുക. ആഴ്ച്ചയില്‍ ഒന്ന് വീതം മൂന്ന് നാല് തവണ ആവര്‍ത്തിക്കുമ്പോഴെക്കും കീടങ്ങളുടെ ശല്യം നന്നെ കുറഞ്ഞിരിക്കും.
വെളുത്തുള്ളി - പച്ചമുളക് സത്ത്
വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെള്ളം മൂന്നു ലിറ്റര്‍ എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി കുറച്ചു വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. പിന്നീട് തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളകും ഇഞ്ചിയും കുറച്ചു വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളില്‍ തളിക്കാം. കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
പപ്പായ ഇല സത്ത്
പപ്പായ ഇല 50 ഗ്രാമും 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് ഇതു തയാറാക്കാന്‍ ആവശ്യം. വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്. മൂന്നോ നാലോ ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുക.
മഞ്ഞള്‍ സത്ത്
20 ഗ്രാം മഞ്ഞളും 200 മില്ലി ഗോമൂത്രവുമാണ് മഞ്ഞള്‍ സത്ത് തയാറാക്കാന്‍ ആവശ്യം. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. വിവിധയിനം പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment