ഇലകരിച്ചിലും പൊടിക്കുമിള്‍ രോഗവും ; തൈ നടും മുമ്പേ ശ്രദ്ധിക്കാം

പലതരം രോഗങ്ങള്‍ ഈ കാലാവസ്ഥയില്‍ ചെടികളെ പിടികൂടും. ഇലകരിച്ചില്‍, പൊടിക്കുമിള്‍ രോഗം, പൂപ്പല്‍ എന്നിവയാണ് ഇതില്‍ പ്രധാനം.

By Harithakeralam
2025-02-28

ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്. പലതരം രോഗങ്ങള്‍ ഈ കാലാവസ്ഥയില്‍ ചെടികളെ പിടികൂടും. ഇലകരിച്ചില്‍, പൊടിക്കുമിള്‍ രോഗം, പൂപ്പല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. കൃഷി തുടങ്ങുന്നതിന് മുമ്പേ ഇവയ്‌ക്കെതിരേ മുന്‍കരുതലെടുക്കണം.

ഇലകരിച്ചില്‍ അഥവാ കരിവളളി

ഇലകളില്‍ ചെറിയ പൊട്ടുകള്‍ കാണുകയും തുടര്‍ന്നു ചുറ്റുമുള്ള ഭാഗങ്ങള്‍ അവസാനം ഈ പൊട്ടുകളെല്ലാം കൂടിച്ചേര്‍ന്ന് ഇല മൊത്തം കരിഞ്ഞു പോകുന്നതുമാണ് ഇലകരിച്ചില്‍ അഥവാ കരിവള്ളി. പയര്‍ പോലുള്ള വള്ളിച്ചെടികള്‍ക്കാണ് ഈ രോഗം കാണുന്നത്.

പൊടിക്കുമിള്‍

ഇലയുടെ മുകള്‍ഭാഗത്ത് വെള്ളപ്പൊടിയും അടിഭാഗത്തു മഞ്ഞളിപ്പ് കാണുന്നതാണ് പൊടിക്കുമിള്‍ രോഗം.

പൂപ്പല്‍ രോഗം

ഇലകളില്‍ പ്രത്യേകിച്ച് ആകൃതിയില്ലാതെ മഞ്ഞപ്പാടുകള്‍ വന്നു ക്രമേണ മഞ്ഞളിച്ച് കരിയുന്നുണ്ടെങ്കില്‍ അതാണ് പൂപ്പല്‍ രോഗം.

പ്രതിവിധികള്‍

ഇത്തരം കുമിള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ല പോലെ പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് നിലമൊരുക്കിയ ശേഷം വേണം കൃഷി തുടങ്ങാന്‍. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നല്ല പോലെ വെയില്‍ കൊളളിക്കുകയും വേണം. വിത്തുകള്‍ സ്യൂഡോമോണസില്‍ മുക്കിയ ശേഷം നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് തളിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. െ്രെടക്കോഡര്‍മ ചേര്‍ത്ത ജൈവവളം അടിവളമായി നല്‍കുന്നതും രോഗബാധയില്‍ നിന്നും രക്ഷ നല്‍കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs