ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ പലര്‍ക്കുമുണ്ടാകാം. ജോലി സമയത്ത് പലതരം വിഷമങ്ങള്‍ ഇതുണ്ടാക്കും. മൊത്തം നമ്മുടെ ദിവസം തന്നെ നശിപ്പിക്കാന്‍ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ കാരണാകും. എന്നാല്‍ ചില പാനീയങ്ങള്‍ കുടിച്ച് നമുക്ക് ഈ അവസ്ഥ ഒഴിവാക്കാം.
ഇഞ്ചി ചായ
നാം ഇടയ്ക്കിടെ കുടിക്കുന്ന പാനീയമാണ് ചായ. ഇഞ്ചി ചതച്ചിട്ട് കട്ടനടിക്കുന്നത് വയറിന് നല്ലതാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല പദാര്‍ഥങ്ങളും ദഹനത്തിന് സഹായിക്കും.
പുതിന ചായ
പുതിയ ഇല ഉപയോഗിച്ച് പലതരം പാനീയങ്ങള്‍ നാം തയാറാക്കാറുണ്ട്. ചെറിയ ചൂടുള്ള ചായയില്‍ രണ്ടോ മൂന്നോ പുതിന ഇലകളിച്ച് ആസ്വദിച്ചു കുടിച്ചു നോക്കാം.
ജീരക വെള്ളം
ജീരക വെള്ളം നമ്മുടെ സ്ഥിരം പാനീയമാണ്. ജീരകത്തിന്റെ ഗുണങ്ങള്‍ മനസിലാക്കിയാണ് പഴമക്കാര്‍ ഈ പാനീയം സ്ഥിരമാക്കിയത്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡ് ഗ്യാസ് പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും.
നാരങ്ങ വെള്ളം
ചൂടത്ത് ലൈം ജ്യൂസ്ഇടയ്ക്ക് കുടിക്കുന്നതു നല്ലതാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന പല പദാര്‍ത്ഥങ്ങളും ദഹനത്തിന് സഹായിക്കുന്നവയാണ്.
പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കും. രാത്രിയൊരു പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് പിറ്റേ ദിവസം വയറിനെ ശുദ്ധമാക്കും.
കതിരില്‍ കൊണ്ടു പോയി വളംവച്ചിട്ടു കാര്യമില്ലെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നമ്മുടെ ആരോഗ്യവും. കുട്ടിക്കാലത്ത് അതായത് ഒരു 10 വയസുവരെ നല്ല ആഹാരം കഴിച്ചാലേ ബുദ്ധിശക്തിയും എല്ലുകളുടെ ആരോഗ്യവുമെല്ലാം നല്ല…
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…
ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി…
കൃത്രിമ പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമായി ലഭിക്കുമിപ്പോള്‍. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ…
ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്‍. ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…
കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്‍ത്താണ്…
അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…
മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…
© All rights reserved | Powered by Otwo Designs
Leave a comment