ചെടികള്‍ വളര്‍ച്ചയില്ലാതെ മുരടിച്ചു നില്‍ക്കും. കായ്കള്‍ മൂക്കാതെ കൊഴിഞ്ഞു വീഴും. തക്കതായ സമയത്ത് കീടനാശിനികള്‍ പ്രയോഗിച്ചില്ലെങ്കില്‍ കൃഷി നശിക്കാനിതു കാരണമാകും.
അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്നതിനാല്‍ പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെള്ളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മൂലമുള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ ബാക്ടീരിയല്‍ വാട്ടരോഗവും കണ്ടുവരുന്നു. ഇതു മൂലം ചെടികള്‍ വളര്‍ച്ചയില്ലാതെ മുരടിച്ചു നില്‍ക്കും. കായ്കള്‍ മൂക്കാതെ കൊഴിഞ്ഞു വീഴും. തക്കതായ സമയത്ത് കീടനാശിനികള്‍ പ്രയോഗിച്ചില്ലെങ്കില്‍ കൃഷി നശിക്കാനിതു കാരണമാകും.
1. 20ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക.
2. വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.
3. പുളി രസം കൂടുതലുള്ള മണ്ണില്‍ ഈ രോഗം ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലായിരിക്കും. അത്തരം മണ്ണില്‍ നിലം ഒരുക്കുമ്പോള്‍ തന്നെ ഒരു സെന്റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ക്കണം. രോഗസാദ്ധ്യത കുറയ്ക്കുന്നതിനോടൊപ്പം പോഷകമൂലകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും കുമ്മാ യ പ്രയോഗത്തിലൂടെ സാധിക്കും.
4. രോഗം ബാധിച്ചു വാടി നില്‍ക്കുന്ന ചെടികള്‍ അപ്പോള്‍ തന്നെ വേരോടെ പിഴുത് നശിപ്പിക്കണം.
5. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുകയാണ് രോഗം ചെറുക്കുന്നതിനുള്ള മറ്റൊരു പോംവഴി. ശക്തി, മുക്തി, അനഘ എന്നീ തക്കാളി ഇനങ്ങളും നീലിമ, ഹരിത, ശ്വേത എന്നീ വഴുതിനയിനങ്ങളും ഉജ്ജ്വല, അനുഗ്രഹ എന്നീ മുളകിനങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment