കെഎസ്എഫ്ഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍ 2022 ന്റെ ബംപര്‍ സമ്മാനമായ ഒരു കോടിയുടെ ഫ്ലാറ്റ് ടി.എസ്. ജയകുമാറിന് ധനമന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍ സമ്മാനിച്ചു. കരവാളൂര്‍ ശാഖയിലെ വരിക്കാരനാണ് ടി.എസ്. ജയകുമാര്‍. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍. രമേശ്, കൗണ്‍സിലര്‍ അരുണ്‍ കാടാങ്കുളം , സിപി എ മണ്ഡലം സെക്രട്ടറി ഏ.എസ്. ഷാജി, കേരള കോണ്‍ഗ്രസ്സ് (ബി) നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ്ബ് വര്‍ഗ്ഗീസ് വടക്കേടത്ത്,
ബി ജെ പി മണ്ഡലം പ്രസിഡണ്ട് അനീഷ് കിഴക്കേക്കര, കേരള കോണ്‍ഗ്രസ്സ് (എം) മണ്ഡലം പ്രസിഡണ്ട് മാത്യു സാം , കെ.എസ്.എഫ്.ഇ സ്റ്റാഫ് അസ്സോസ്സിയേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള , കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. അരുണ്‍ബോസ്, എഫ്.ഇ.ഇ.എ ജനറല്‍ സെക്രട്ടറി എസ്. വിനോദ് , കെ.എസ്.എഫ്.ഇ. ഓ എ ജനറല്‍ സെക്രട്ടറി എന്‍. എ .മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എസ്.എഫ്.ഇ കൊല്ലം റൂറല്‍ മേഖലാ ഏ.ജി.എം പ്രമീള കെ.പി നന്ദി പറഞ്ഞു.
കെ.എസ്.എഫ്.ഇ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ സവിശേഷ ചിട്ടി പദ്ധതിയായ ലോ കീ ക്യാംപെയ്‌നിലെ സമ്മാന വിജയിയായി ഇരുപത്തഞ്ച് പവന്‍ സമ്മാനം നേടിയ എടമുട്ടം ശാഖയിലെ വരിക്കാരന്‍ നൗഷാദ്.ടി.എ.യ്ക്കുള്ള സമ്മാനവും വിതരണം ചെയ്തു. മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള ജനതയുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment