വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ് എന്നയിനത്തെ പ്രിയങ്കരമാക്കുന്നു.
വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള
മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ്
എന്നയിനത്തെ പ്രിയങ്കരമാക്കുന്നു. ചട്ടിയിലും ഡ്രമ്മിലും വരെ ഈയിനത്തെ
നട്ടുപരിപാലിക്കാം. എല്ലാ വര്‍ഷവും മാമ്പഴം കിട്ടുന്ന ഈയിനം ശ്രീലങ്കയില്‍
നിന്നാണ് കേരളത്തിലെത്തിയത്.
പുഴു ശല്യം കുറവ്
പഴത്തില്‍ പുഴുശല്യം കുറവാണ് കൊളമ്പിന്. നല്ല കട്ടിയുള്ള തോലുകളാണ് മറ്റൊരു പ്രത്യേകത. വാഴപ്പഴം പോലെ തോല്‍ ഉരിഞ്ഞു കഴിക്കാം. പഴുത്താലും ഏകദേശം പച്ചയും ചെറിയ തോതില്‍ മഞ്ഞ കളറുമായിരിക്കും മാങ്ങ. പല ഘട്ടങ്ങളായിട്ടാണ് മാവ് പൂക്കുക. നവംബറില്‍ ആദ്യം പൂത്തുകഴിഞ്ഞാല്‍ ജനുവരിയോടെ മൂപ്പാകും. ജനുവരിയില്‍ വീണ്ടും നന്നായി പൂക്കും, ഈ സമയത്താണ് കൂടുതല്‍ മാങ്ങകള്‍ ഉണ്ടാകുക. കുലകളായി ധാരാളം മാങ്ങ ഈ സമയത്തുണ്ടാകും. നാര് തീരെയില്ലാത്തതിനാല്‍ ആസ്വദിച്ച് കഴിക്കാം.
പരിപാലന രീതി
സാധാരണ ഫലവൃക്ഷ തൈകള്‍ നടുന്ന രീതിയില്‍ തന്നെ കൊളമ്പും നടാം. ആദ്യത്തെ മുന്നു വര്‍ഷം നല്ല പരിചരണം നല്‍കണം. വളങ്ങളും നനയും നിര്‍ബന്ധമാണ്. ആദ്യ മൂന്നു വര്‍ഷം പൂക്കള്‍ ഉണ്ടായാലും കളയുകയാണ് നല്ലത്. ചെടി ആരോഗ്യത്തോടെ വളരാനിതു സഹായിക്കും. തൈ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം കൊളമ്പ് ഇനമാണെങ്കില്‍ ഇല ചാല്‍ രൂപത്തിലായിരിക്കും. കേരളത്തിലെ മിക്ക നഴ്‌സറികളിലും കൊളമ്പ് തൈകള്‍ ലഭിക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment