ജൈവ മാലിന്യങ്ങള്‍ വളര്‍ച്ചാ ഹോര്‍മോണാക്കാം

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം.

By Harithakeralam
2024-07-19

അടുക്കളയില്‍ നിന്ന് നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതില്‍  അടങ്ങിയിട്ടുണ്ട്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും.

ആവശ്യമുള്ള വസ്തുക്കള്‍

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം.

ഉണക്കി തുടക്കം

അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക. ഇപ്പോള്‍ മഴയായതിനാല്‍ ഉണക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനാല്‍ അടുപ്പിന് അടുത്തിട്ടോ മറ്റു ചൂടുള്ള സ്ഥലങ്ങൡലാ ഉണക്കാന്‍ ഉപയോഗിക്കാം.

തയാറാക്കല്‍

ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മൂന്നാം ദിവസം ബക്കറ്റ് തുറന്നു നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും.

ഉപയോഗക്രമം

ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല്  അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിനു ശേഷം വേണം ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാന്‍.ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്നു നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും ഇവയുടെ പൊഴിച്ചില്‍ തടഞ്ഞ് കായ്പ്പിടുത്തം വര്‍ധിക്കുകയും ചെയ്യും. മഴ ശക്തമല്ലാത്ത സമയത്ത് വേണം വളപ്രയോഗം നടത്താന്‍.

Leave a comment

ബേക്കിങ് സോഡ ഉപയോഗിച്ച് മിലി മൂട്ടയെ തുരത്താം

പച്ചക്കറിക്കൃഷിയുടെ അന്തകന്‍മാരാണ്  മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. നമ്മുടെ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന പച്ചക്കറികളെയും മീലി മൂട്ടയും…

By Harithakeralam
പച്ചക്കറിക്കൃഷിക്ക് നല്ലത് കുമ്മായമോ ഡോളോമേറ്റോ

മിക്ക കര്‍ഷകര്‍ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.…

By Harithakeralam
പച്ചമുളകില്‍ നിന്ന് ഇരട്ടി വിളവ്: ശര്‍ക്കരയും മോരും പ്രയോഗിക്കാം

പച്ചമുളകില്‍ നിന്നു നല്ല വിളവ്  ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും…

By Harithakeralam
കനത്ത മഴയും വെയിലും : കാര്‍ഷിക വിളകള്‍ക്ക് വേണം പ്രത്യേക സംരക്ഷണം

ശക്തമായ മഴ, അതു കഴിഞ്ഞാല്‍ പൊള്ളുന്ന വെയില്‍. കേരളത്തിലെ പല സ്ഥലങ്ങളിലും കുറച്ചു ദിവസമായുള്ള അവസ്ഥയാണിത്. കാര്‍ഷിക വിളകള്‍ക്ക് വലിയ പ്രശ്‌നമാണീ കാലാവസ്ഥയുണ്ടാക്കുന്നത്. പച്ചക്കറികളും നാണ്യവിളകളുമെല്ലാം…

By Harithakeralam
ഇലകളെ നശിപ്പിക്കുന്ന ആമ വണ്ട്; തുരത്താം ജൈവരീതിയില്‍

ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കര്‍ഷകര്‍.നല്ല പരിചരണം നല്‍കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു…

By Harithakeralam
മഞ്ഞളിപ്പിനെ തുരത്തി പച്ചമുളക്

വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ പച്ചമുളകിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
ആട്ടിന്‍കാഷ്ടം മികച്ച ജൈവവളം; മണ്ണില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക

മികച്ച ജൈവവളമാണ് ആട്ടിന്‍കാഷ്ടം, കാലിവളത്തേക്കാള്‍ കൂടുതല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മറ്റു വളങ്ങള്‍ പോലെ ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം…

By Harithakeralam
കായീച്ച ശല്യം രൂക്ഷമാകും : സ്വീകരിക്കാം പ്രതിരോധ മാര്‍ഗം

മഴക്കാല കൃഷിക്ക് അത്ര ഉചിതല്ല പടവലം, പാവല്‍ എന്നിവ. പല തരം കീടങ്ങളില്‍ ഈ സമയത്ത് പന്തല്‍ വിളകളായ ഇവയെ ആക്രമിക്കാനെത്തും. കായീച്ചയാണ് ഇതില്‍ പ്രാധാനം. ഇവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. ഇവയെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs