26 ഉല്‍പ്പന്നങ്ങളാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്‍ഡുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിപണിയിലെത്തിയത്. കേരളത്തില്‍ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകള്‍ മുഖേനയാവും വിപണനം നടത്തുകയെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളില്‍ കൃഷിവകുപ്പിന്റെ പുതിയ കാല്‍വയ്പ്പാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്റുകളെന്ന് ് മന്ത്രി പി പ്രസാദ്. ദേശീയ/അന്തര്‍ദേശീയ വിപണികളെ ലക്ഷ്യമാക്കി പൂര്‍ണമായും ജൈവ രീതിയിലും ഉത്തമ കൃഷി രീതികള്‍ അവലംബിച്ചും കൃഷി ചെയ്ത ഉത്പന്നങ്ങളുടെ ലോഞ്ചിങ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം ഭാഗ്യശ്രീ ഓര്‍ഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കര്‍ഷക ഉത്പാദക കമ്പനി, തൃശ്ശൂര്‍ അതിരപ്പള്ളി ട്രൈബല്‍ വില്ലേജ് കര്‍ഷക ഉത്പാദക കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള 26 ഉല്‍പ്പന്നങ്ങളാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്‍ഡുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിപണിയിലെത്തിയത്. കേരളത്തില്‍ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകള്‍ മുഖേനയാവും വിപണനം നടത്തുകയെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷണസാധനങ്ങളുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട രാസകീടനാശിനികളുടെയും മറ്റും ഉപയോഗത്തിലൂടെ വിഷം കലരുന്നുവെന്ന ആശങ്ക അകറ്റുന്നതിനും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കേരളഗ്രോ ബ്രാന്‍ഡ് കൃഷിവകുപ്പ് അവതരിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേരളഗ്രോ ബ്രാന്‍ഡിന് കീഴില്‍ പുതുതായി കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നിങ്ങനെ യഥാക്രമം ജൈവ ഉത്പന്നങ്ങളും ഉത്തമ കൃഷി രീതികള്‍ അവലംബിച്ച് ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുമാണ് വിപണിയിലെത്തിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയ്ക്ക് കീഴില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിശ്വാസയോഗ്യമായ ജൈവ ഉല്‍പന്നങ്ങള്‍ ആധികാരികതയോടുകൂടി പൊതുവിപണിയില്‍ ലഭ്യമാക്കുക എന്നതാണ് ബ്രാന്‍ഡിങ്ങിന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലെയും എല്ലാ കേരളഗ്രോ സ്‌റ്റോറുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
കമ്മീഷന്‍ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാല്‍ ഉല്‍പ്പാദകര്‍ക്ക് മികച്ച വില ലഭിക്കുകയും ഗുണഭോക്താക്കള്‍ക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക് പൊതുവിപണികളില്‍ ഗുണമേന്മയോടെ തനത് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ വിപണിയിലുള്ള വിശ്വാസ്യതയില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ നേടുന്ന മാര്‍ക്കറ്റ് ഷെയര്‍ നമ്മുടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിലൂടെ അവരുടെ വരുമാനം വര്‍ദ്ധിക്കാനും ഇത് ഇടയാക്കും. ആരോറൂട്ട് വാല്‍നട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് ക്യാഷ്യു, ആരോറൂട്ട് പിസ്ത എന്നീ ഉല്‍പ്പന്നങ്ങളാണ് ഭാഗ്യശ്രീ ഓര്‍ഗാനിക് ഫാം, കൊല്ലം ഉല്പാദിപ്പിക്കുന്നത്. ചാമ, തിന മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ബജ്‌റ പൊടി, ബജ്‌റ ദോശ മിക്‌സ്, മണിച്ചോളം, ബജ്‌റ ഗ്രെയിന്‍, റാഗി പൊടി, പനിവരക് മില്ലറ്റ് എന്നിവയാണ് ATFAM FPO, പാലക്കാട് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ 15 ഉല്‍പ്പന്നങ്ങളും കേരളഗ്രോ ഓര്‍ഗാനിക്കായി ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്.
കുരുമുളക് (100 gm), കുരുമുളക് പൊടി, കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യന്‍ ആരോറൂട്ട് സ്റ്റാര്‍ച്ച്, മഞ്ഞക്കൂവ പൊടി, കുടംപുളി, കുന്തിരിക്കം മഞ്ഞള്‍ എന്നിവയാണ് അതിരപ്പള്ളി ട്രൈബല്‍ വാലി FPO, തൃശ്ശൂര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കര്‍ഷകരും കൃഷിക്കൂട്ടങ്ങളും എഫ് പി ഒ/എസ്പിസികളും ഇത്തരത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഓര്‍ഗാനിക്/ഗ്രീന്‍ ബ്രാന്‍ഡിങ്ങിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം 100 ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രാന്റുകളുടെ ലോഞ്ച് ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. ഉല്‍പാദക കമ്പനി പ്രതിനിധികള്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ സുനില്‍ എ.ജെ, കൃഷി ജോയിന്റ് ഡയറക്ടര്‍ മിനി. സി. എല്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിസാം. എസ്. എ, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…
© All rights reserved | Powered by Otwo Designs
Leave a comment