നമ്മുടെ ആഞ്ഞിലി ചക്ക അഥവാ അയ്‌നി ചക്കയുടെ ബന്ധുതന്നെയാണ് കക്ഷി. കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വിളവ് തരും കെല്‍ഡാന്‍ ആഞ്ഞിലി.
വിവിധ ഇനത്തിലുള്ള വിദേശ പഴങ്ങള്‍ കേരളത്തിന്റെ തോട്ടങ്ങളെ കീഴടക്കി
കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് കെല്‍ഡാന്‍ ആഞ്ഞിലി. നമ്മുടെ
ആഞ്ഞിലി ചക്ക അഥവാ അയ്‌നി ചക്കയുടെ ബന്ധുതന്നെയാണ് കക്ഷി. കേരളത്തിന്റെ
കാലാവസ്ഥയിലും നന്നായി വിളവ് തരും കെല്‍ഡാന്‍ ആഞ്ഞിലി.
മധുരം കൂടുതല്‍
തായ്‌ലന്‍ഡ് സ്വദേശിയാണ് കെല്‍ഡാന്‍ ആഞ്ഞിലി. നമ്മുടെ നാടന്‍ ഇനത്തെ അപേക്ഷിച്ച് മധുരം കൂടുതലാണിതിന്. ചുളകള്‍ക്ക് നല്ല ചുമപ്പു നിറമാണുണ്ടാകുക. മാംസളമായ ചുളകളായതിനാല്‍ കഴിക്കാന്‍ ഏറെ രുചികരമാണ്. അധികം ഉയരത്തില്‍ മരം വളരുകയില്ല. ഇതിനാല്‍ വീട്ടുമുറ്റത്തും മറ്റും നടാന്‍ അനുയോജ്യമാണ്. മണ്ണില്‍ തന്നെ നടണം, വലിയ ചാക്ക് , ഗ്രോബാഗ് ഇതിലൊന്നും നടാന്‍ അനുയോജ്യമല്ല. മണ്ണില്‍ തന്നെ വളരുന്നതാണ് കെല്‍ഡാന്‍ ആഞ്ഞിലിക്കിഷ്ടം.
നടീല്‍ രീതി
സാധാരണ മറ്റു ഫലവൃക്ഷ തൈകള്‍ നടുന്നതു പോലെ തന്നെ കെല്‍ഡാനും നടാം. സമചതുരത്തില്‍ ചുരുങ്ങിയത് രണ്ടടി ആഴത്തിലെങ്കിലും കുഴിയെടുത്ത് കുറച്ച് അടിവളമിടുക. ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം പൊടിച്ചത് എന്നിവയിലേതെങ്കിലും മതി. ഇത് കുഴിയെടുത്ത മണ്ണുമായി കൂട്ടിക്കലര്‍ത്തി കുഴിയിലേക്ക് തന്നെയിടുക.
തുടര്‍ന്ന് ചെറിയൊരു കുഴിയുണ്ടാക്കി തൈ നടാം. മിതമായ നന, വെയില്‍ എന്നിവയാണ് ഈ ചെടിക്ക് ഇഷ്ടം. തടത്തില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. ബഡ് ചെയ്ത തൈകള്‍ അധികം ഉയരത്തില്‍ വളരില്ല, 3 മുതല്‍ 4 വര്‍ഷം കൊണ്ട് കായ്ഫലം നല്കി തുടങ്ങും.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
© All rights reserved | Powered by Otwo Designs
Leave a comment