പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക.
വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വൈകാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
രണ്ടു തരം കായീച്ചകള്‍
മാങ്ങ പുഴുക്കുന്നതിന് കാരണവും കായീച്ചയാണ്. എന്നാല്‍ പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക.
നിയന്ത്രണ മാര്‍ഗങ്ങള്‍
പേപ്പര്‍ കൊണ്ടോ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടോ കായ്ക്കള്‍ പൊതിയുക. അഴുകിയ കായ്കള്‍ തീയിട്ടോ വെയിലത്തുവച്ചോ അതിലുള്ള പുഴുക്കളെ നശിപ്പിക്കണം. പുഴുക്കള്‍ മണ്ണില്‍ വീണാല്‍ അഞ്ച് ദിവസം കൊണ്ട് കായീച്ചയായ് പുറത്ത് വരും.
ചിരട്ട കെണികള്‍
ചിരട്ട കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment