80 ദിവസമാണ് കണിവെള്ളരിയുടെ ആയുസ്. കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. അതിനാല്‍ വിഷുവിനായി ഇപ്പോഴേ കൃഷി തുടങ്ങണം.
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ അധ്വാനമില്ലാതെ തന്നെ നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്ത് വിളവെടുക്കാവുന്ന പച്ചക്കറിയാണ് വെള്ളരി.
80 ദിവസമാണ് കണിവെള്ളരിയുടെ ആയുസ്. കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. അതിനാല്‍ വിഷുവിനായി ഇപ്പോഴേ കൃഷി തുടങ്ങണം. മണ്ണ് നന്നായി ഇളക്കി കല്ലും മറ്റുമൊഴിവാക്കി തടമൊരുക്കണം. എന്നിട്ട് കുമ്മായ പ്രയോഗം നടത്തണം. ചാണകപ്പൊടി, എല്ല് പോടി, കോഴിക്കാഷ്ടം എന്നിവ അടിവളമാക്കി നല്‍കി നനച്ച് വിത്തിടാം. നാലോ അഞ്ചോ വിത്തുകള്‍ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണിലോ നടാം.
നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ വരും. മുളച്ച് പൊന്തിയ തൈകളില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ നിലനിര്‍ത്തി വളപ്രയോഗം നടത്താം. നിലവിലെ കാലാവസ്ഥയില്‍ ഇലകളെ ആക്രമിക്കാന്‍ നിരവധി കീടങ്ങളെത്തും. ഇവയെ നിരീക്ഷിച്ചു നശിപ്പിക്കുന്നതായിരിക്കും നല്ലത്. ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കുന്നത് ചെടികള്‍ക്ക് കരുത്ത് പകരും. വള്ളി വീശുമ്പോഴും, പൂവിടുമ്പോഴും വളപ്രയോഗം നടത്തണം. കുറഞ്ഞ അളവില്‍ മാത്രം ചാണകപ്പൊടിയും ചാരവും ഇടാം. ഗോമൂത്രം നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും. സ്യൂഡോമോണാസ് 15 ദിവസം ഇടവിട്ട് സ്േ്രപ ചെയ്യണം. ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ രൂക്ഷമായി ആക്രമിച്ചാല്‍ വേപ്പ് അധിഷ്ഠിത ജൈവ വസ്തുക്കള്‍ പ്രയോഗിക്കാം.
നട്ട് 55 - 60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. കായ്കള്‍ യഥാസമയം പറിച്ചെടുക്കുക. നല്ലപോലെ കായ്ക്കാനിതു സഹായിക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നനയ്ക്കുന്നത് നല്ലതാണ്. പൂക്കളെല്ലാം കായ്കളായി ഇടയ്ക്ക് പച്ച ചാണകം നേര്‍പ്പിച്ചതു പോലുള്ള വളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം.
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…
പല വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും കാപ്സിക്കം നമ്മളങ്ങനെ കൃഷി ചെയ്യാറില്ല. ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കുമ്പോഴും മറ്റും കാപ്സിക്കം നിര്‍ബന്ധമാണ്. കാണാന്‍ ഏറെ മനോഹരമാണ് കാപ്സിക്കം. ചുവപ്പ്,…
കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക…
നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും…
ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന് മുകളില്‍ ഗ്രോബാഗില്‍…
കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം കാന്താരിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment