ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക് ഇരുവശങ്ങളില്‍ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞു പോകുന്നതാണ് രോഗലക്ഷണം.
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക് ഇരുവശങ്ങളില്‍ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞു പോകുന്നതാണ് രോഗലക്ഷണം. മിക്കപ്പോഴും കൃഷിയിടത്തിന്റെ അരിക് ചേര്‍ന്നായിരിക്കും രോഗലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുക. ഈ സമയത്ത് 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചു കൊടുക്കുക. ആവശ്യമെങ്കില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഒന്നു കൂടിയിത് ആവര്‍ത്തിക്കുക.
ബ്ലീച്ചിംഗ് പൗഡര്‍ ഒരേക്കറിന് 2 കിലോ ഗ്രാം എന്ന തോതില്‍ തുണിയില്‍ ചെറു കിഴികളായി കെട്ടി വെള്ളം കയറുന്ന ഭാഗങ്ങളില്‍ ഇട്ട് കൊടുക്കുന്നത് വെള്ളത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിന് സഹായകമാണ്. ഇനി വിതയ്ക്കാനുള്ള പാടങ്ങളില്‍ രോഗപ്രതിരോധത്തിനായി സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്താം. സ്യൂഡോമോണാസ് ഒരേക്കറിന് ഒരുകിലോ ഗ്രാം, 20 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കുമായി ചേര്‍ത്ത് വിതറി കൊടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. സംയോജിത വളപ്രയോഗ മാര്‍ഗങ്ങള്‍ അവലംബിക്കണം.
നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കണം. ഒപ്പം രോഗലക്ഷണങ്ങള്‍ കാണുന്ന പാടങ്ങളില്‍ ഓരോ വളപ്രയോഗത്തിനൊപ്പവും ശുപാര്‍ശ ചെയ്തതിനേക്കാള്‍ 20% അധികം പൊട്ടാസ്യം നല്‍കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. രോഗവ്യാപനം കൂടുതലാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റിബയോട്ടിക്ക്/ ആന്റിബാക്ടീരിയല്‍ / കോപ്പര്‍ കലര്‍ന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ശുപാര്‍ശ ചെയ്യുന്ന അളവില്‍ ഇലകളില്‍ തളിച്ചു കൊടുക്കാം. കൂടുതലായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633815621, 7034342115 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment