ചാണകം പൊന്നും വില നല്‍കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാങ്ങുന്നത്. കുവൈത്ത് മാത്രം ഈയിടെ ഇറക്കുമതി ചെയ്തത് 192 മെട്രിക് ടണ്‍ ചാണകം.
ചാണകവും പശുക്കളും ഇന്ത്യയിലിപ്പോള്‍ വിവാദം കൂടിയാണ്. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും ജീവിക്കുന്നത് കൃഷിയും പശുവളര്‍ത്തലുമൊക്കെയായിട്ടാണ്. പാല്‍ ഉത്പന്നങ്ങളും ചാണകവും ഇറച്ചിയുമെല്ലാം നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാം കയറ്റി അയക്കുന്നുണ്ട്. ചാണകം പൊന്നും വില നല്‍കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാങ്ങുന്നത്. കുവൈത്ത് മാത്രം ഈയിടെ ഇറക്കുമതി ചെയ്തത് 192 മെട്രിക് ടണ്‍ ചാണകം. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഇതേ പോലെ കൃഷിക്കായി ചാണകം ഇന്ത്യയില്‍ നിന്നും വാങ്ങുന്നുണ്ട്.
ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ എണ്ണക്കയറ്റുമതി കൊണ്ടു മാത്രം ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മനസിലായി. ഇതിനാല്‍ മറ്റു മേഖലകളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഈന്തപ്പനകൃഷിയാണ് ഈ മേഖലയിലെ പ്രധാനക്കൃഷി. ഈന്തപ്പന വിളവ് കൂട്ടാന്‍ ഏറ്റവും നല്ല വളം ചാണകമാണ്. ചാണകം വളമാക്കി വിളയുന്ന ഈന്തപ്പഴത്തിന് കൂടുതല്‍ രുചിയും വലിപ്പവും ഉണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
കിലോയ്ക്ക് 30 മുതല്‍ 50 രൂപ വരെയാണ് ഇന്ത്യ ചാണകം വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 30 കോടി പശുക്കളുണ്ട്. ഇന്ത്യയിലെ ചാണകം കൂടുതല്‍ ഗുണനിലവാരമുള്ളതാണെന്നതും ഇന്ത്യന്‍ ചാണകത്തിന് വിദേശരാജ്യങ്ങളില്‍ ഡിമാന്റ് കൂട്ടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
© All rights reserved | Powered by Otwo Designs
Leave a comment