ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന കാപ്‌സിക്കം ഗ്രോബാഗില്‍ നല്ല വിളവ് തരും.
പല വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും കാപ്‌സിക്കം നമ്മളങ്ങനെ കൃഷി ചെയ്യാറില്ല. ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കുമ്പോഴും മറ്റും കാപ്‌സിക്കം നിര്‍ബന്ധമാണ്. കാണാന്‍ ഏറെ മനോഹരമാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന കാപ്‌സിക്കം ഗ്രോബാഗില്‍ നല്ല വിളവ് തരും.
ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലെല്ലാം കാപ്‌സിക്കം അറിയപ്പെടുന്നു. വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും.
ഗ്രോബാഗ്, ചട്ടി, വലിയ ചാക്ക് എന്നിവയിലെല്ലാം കാപ്‌സിക്കം വളര്‍ത്താം. പോട്രേയില്‍ വിത്ത് നട്ടാണ് കൃഷി തുടങ്ങേണ്ടത്. 8- 10 ദിവസത്തിനുള്ളില്‍ മുളയ്ക്കും. 45 ദിവസം പ്രായമാകുമ്പോഴോ അല്ലെങ്കില്‍ 4-5 ഇലകള്‍ ഉള്ളപ്പോഴോ വലിയ ഗ്രോബാഗിലേക്ക് മാറ്റി നടാം. സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണിത്. ദിവസവും 3 മുതല്‍ നാല് മണിക്കൂര്‍ വെയില്‍ ലഭിക്കണം. ടെറസ് കൃഷിയില്‍ വെയില്‍ ലഭിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മിതമായ അളവില്‍ മാത്രമേ നന പാടുള്ളൂ. അമിതമായി വെള്ളം നനയ്ക്കുന്നത് വേരു ചീയലിന് കാരണമാകും. ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. കടലപ്പിണ്ണാക്ക് മിശ്രിതം അല്ലെങ്കില്‍ കമ്പോസ്റ്റ് ടീ പോലുള്ള ദ്രാവക വളങ്ങളുടെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കല്‍ നല്‍കാം.ബാക്ടീരിയ വാട്ടം, പൂപ്പല്‍, വേരുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ പിരിപെടാം. മുഞ്ഞ, വെട്ട് പുഴു, വെള്ളീച്ച തുടങ്ങിയ കീടങ്ങളും ചെടിയുടെ നാശത്തിന് കാരണമാകും. ഇതിനായി വേപ്പധിഷ്ടത കീടനാശിനികള്‍ പ്രയോഗിക്കണം.
കൃത്യമായ സമയത്ത് വിളവെടുക്കേണ്ട പച്ചക്കറിയാണ് കാപ്‌സിക്കം. ടെന്നീസ് ബോളിന്റെ വലുപ്പത്തിലെത്തുകയും തൊലി നല്ല മിനുസമാവുകയും ചെയ്താല്‍ കായ്കള്‍ പറിച്ചെടുക്കാം. തൈ നട്ട് രണ്ടര - മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പ് ആരംഭിക്കാം. വിളക്കുന്നതിന് അനുസരിച്ച് കൂടുതല്‍ കായ്കളുണ്ടാകുന്ന ചെടിയാണ് കാപ്‌സിക്കം. ഇതിനാല്‍ അധികം മൂക്കുന്നതിന് മുമ്പ് വിളവെടുക്കുന്നതാണ് നല്ലത്.
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…
പല വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും കാപ്‌സിക്കം നമ്മളങ്ങനെ കൃഷി ചെയ്യാറില്ല. ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കുമ്പോഴും മറ്റും കാപ്‌സിക്കം നിര്‍ബന്ധമാണ്. കാണാന്‍ ഏറെ മനോഹരമാണ് കാപ്‌സിക്കം. ചുവപ്പ്,…
കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക…
നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും…
ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന് മുകളില്‍ ഗ്രോബാഗില്‍…
കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം കാന്താരിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment