ജീരക സാമ്പ ഇനത്തില്‍പ്പെട്ട നെല്ലാണ് ഇത്തവണ ഒരേക്കര്‍ സ്ഥലത്ത് ഇവര്‍ കൃഷി ചെയ്തു വിളവെടുത്തത്. നെല്ല് കൊയ്ത് മെതിച്ച് അരിയെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍.
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു നെല്‍ക്കൃഷി നടത്തി വിളവെടുത്ത കര്‍ഷക ദമ്പതികളെ നമുക്ക് പരിചയപ്പെടാം. പാലക്കാട് ചാലിശേരി പഞ്ചായത്തില്‍ പെരുമണ്ണൂരുള്ള രാജേന്ദ്രന്‍-സുജാത ദമ്പതികള്‍. ജീരക സാമ്പ ഇനത്തില്‍പ്പെട്ട നെല്ലാണ് ഇത്തവണ ഒരേക്കര്‍ സ്ഥലത്ത് ഇവര്‍ കൃഷി ചെയ്തു വിളവെടുത്തത്. നെല്ല് കൊയ്ത് മെതിച്ച് അരിയെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍.
തമിഴ്‌നാട്ടില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഇനമാണ് ജീരക സാമ്പ. ഇടയ്ക്ക് നടത്തുന്ന തമിഴ്‌നാട് യാത്രയില്‍ തഞ്ചാവൂര്‍ ഭാഗത്ത് നിന്നുമാണ് ജീരക സാമ്പ കൊണ്ടു തയാറാക്കിയ പുലാവ് കഴിക്കുന്നത്. അരിയെക്കുറിച്ച് അന്വേഷിച്ച് കാര്യങ്ങള്‍ പഠിച്ചു. നമ്മുടെ നാട്ടില്‍ കൃഷി ചെയ്തു നോക്കാമെന്നു കരുതി വിത്ത് വാങ്ങി. 10 കിലോ വിത്താണ് വരുത്തിച്ചത്. കിലോയ്ക്ക് യാത്രാ ചെലവ് ഉള്‍പ്പടെ 120 രൂപയോളം ചെലവ് വന്നു. ഒരേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച ഇനം തന്നെയാണിത്. പൊതുവെ ഇത്തവണ നെല്‍പ്പാടങ്ങളില്‍ ചാഴി പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ജീരക സാമ്പയെയും ബാധിച്ചിരുന്നു. പരിപൂര്‍ണമായി ജൈവ രീതിയില്‍ മാത്രമാണ് കൃഷി.
തമിഴ്‌നാട്ടില്‍ ഒരേക്കറില്‍ നിന്ന് ഒരു ടണ്‍ വിളവ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അത്ര ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. കൊയ്ത്ത് കഴിഞ്ഞു മെതി നടന്നു കൊണ്ടിരിക്കുകയാണ്. ഇനി മില്ലിലെത്തിച്ച് അരിയാക്കണം. എന്നാല്‍ മാത്രമേ വിളവിന്റെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റൂ. ബംഗാളി സഹോദരങ്ങളാണ് കൊയ്ത്തും മെതിയുമെല്ലാം നടത്തുന്നത്. പുലാവ്, ബിരിയാണി എന്നിവയെല്ലാം തയാറാക്കാന്‍ ഏറെ അനുയോജ്യമാണ് ജീരക സാമ്പയെന്നു പറയുന്നു രാജേന്ദ്രന്‍. ജീരകമണി പോലുള്ള അരിയാണിതിന്സാധാരണ നെല്ലിനങ്ങളേക്കാള്‍ അല്‍പ്പം ഉയരം കുറവാണ് ചെടിക്ക്, എന്നാല്‍ മൂത്ത് വരുമ്പോള്‍ മറിഞ്ഞു വീഴുന്ന സ്വഭാവമുണ്ട്. അതിന് മുമ്പ് കൊയ്‌തെടുക്കുകയാണ് ഉചിതം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ 2009ല്‍ സ്വയം പിരിഞ്ഞാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്. കോഴിക്കോട് നടുവട്ടം സ്വദേശിയാണ്, എന്നാല്‍ ചെറുപ്പം മുതലേ പാലക്കാടന്‍ ഗ്രാമങ്ങളോടും ഉത്സവങ്ങളോടുമെല്ലാം പ്രത്യേക താത്പര്യമുണ്ടായിരുന്നു. ചെണ്ടമേളത്തോട് കമ്പം അല്‍പ്പം കൂടുതലാണ്, കമ്പമല്ല ഭ്രാന്ത് തന്നെയാണ് പറയുന്നു രാജേന്ദ്രന്‍. ഇതിനൊപ്പം കൃഷിയും കൊണ്ടുപോകാനായി തീരുമാനം, ഇതോടെ ചാലിശേരിയില്‍ സ്ഥലം വാങ്ങി സ്ഥിരമാക്കി. ജൈവ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ്, ബാബുവേട്ടന്‍ എ്ന്നാണ് കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
നെല്ലും വാഴയും പച്ചക്കറിയുമെല്ലാം കൃഷി ചെയ്തിരുന്നു. എന്നാലിപ്പോള്‍ പന്നി ശല്യം കാരണം കൃഷി കുറച്ചിരിക്കുകയാണ്. നാടന്‍ നെല്ലിനങ്ങള്‍ മാത്രം കൃഷി ചെയ്യുന്നതിനാല്‍ സപ്ലൈയ്‌ക്കോയുമായി കരാറില്ല. കാര്‍ഷിക കാര്യത്തില്‍ പരിപൂര്‍ണ പിന്തുണയുമായി ഭാര്യ സുജാതയുമുണ്ട്.
കര്ഷകന് ന്യായമായ ലാഭം ലഭിക്കാന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതു സഹായിക്കുമെന്നു പറയുന്നു രാജേന്ദ്രന്‍. ചക്ക ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ടിവര്‍. പ്രാപ്തി എന്നാണ് സംരംഭത്തിന്റെ പേര്. പരമ്പരാഗത രീതിയില്‍ വിറക് കത്തിച്ച് ഓട്ടുരുളിയിലാണ് ചക്ക വരട്ടി തയാറാക്കുക. ചക്കപ്പൊടി, ചക്കപ്പൊടി ചേര്‍ത്ത പുട്ടുപൊടി, ചക്ക ചിപ്‌സ്, പച്ചക്കറികള്‍ ഉപയോഗിച്ചുള്ള അച്ചാറുക, കൊണ്ടാട്ടം എന്നിവയും പ്രാപ്തി വിപണിയിലെത്തിക്കുന്നു. പരിപൂര്‍ണമായി ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന പരമ്പരാഗത നെല്ലിനങ്ങള്‍ ഉപയോഗിച്ചാണ് പുട്ടുപൊടി തയാറാക്കുന്നത്. പ്രാപ്തിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ദമ്പതികള്‍.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment