സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 600 കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കര്‍ഷക സംഗമവും ഇതിനോടൊപ്പം ശനിയാഴ്ച കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ വെച്ച് സംഘടിപ്പിച്ചു. കേരളത്തിലുടനീളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവുമായി ബന്ധപ്പെട്ടു കര്‍ഷക ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന ജൈവഗ്രാമം ചീഫ് കോ ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ പറഞ്ഞു. പ്രൊഫഷണല്‍ സര്‍വീസസ് ഇന്നോവേഷനും ഗ്രാസ്സ്‌റൂട്‌സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് കര്‍ഷകസംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റെ സമാപന സമ്മേളന ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും കേരളത്തിലെ മികച്ച കാര്‍ഷിക സംരംഭകന് പുരസ്‌കാരം ഏര്‍പ്പെടുത്തി. പ്രഥമ പുരസ്‌കാരം തൃശ്ശൂര്‍ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ഡീന്‍ കുര്യാക്കോസ് എം.പി സമാപന ചടങ്ങില്‍ വെച്ച് നല്‍കി. 50% വരെ സാമ്പത്തിക സഹായത്തോടെ കര്‍ഷകര്‍ക്ക് വിത്ത്, തൈകള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, ജീവാണു വളങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സന്നദ്ധസംഘടനകളിലൂടെ വിറ്റഴിക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് സംവിധാനം വിപുലപ്പെടുത്തുക, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വയ്ക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുവാനും, പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷിക വിഭവങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും കേരളത്തിലെ വിവിധ കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗങ്ങളുമായി ചേര്‍ന്ന് വിശദമായ സര്‍വ്വേയും നിലവില്‍ നടത്തിവരികയാണ്.
സന്നദ്ധ സംഘടനകള്‍ക്കു വേണ്ടി കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സര്‍വീസസ് ഇന്നവേഷന്‍സ് മുഖാന്തരം ഇടുക്കി ജില്ലയില്‍ നടപ്പിലാക്കിയ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി ജൈവ ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ആകെ വ്യാപിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം, സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്ന് കോമണ്‍ഫെസിലിറ്റി സെന്ററുകള്‍ , ഭക്ഷ്യ സംസ്‌കരണത്തിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളിലെ വിവിധ വകുപ്പുകള്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന പദ്ധതി ആനുകൂല്യങ്ങള്‍ ജൈവഗ്രാമം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളിലൂടെ പ്രയോജനപ്പെടുത്തുവാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇമ്പ്‌ലിമെന്റിങ് ഏജന്‍സികള്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളുടെ കീഴില്‍ 50 മുതല്‍ 100 വരെ കര്‍ഷകരെ സംയോജിപ്പിച്ചുകൊണ്ട് പ്രാദേശികമായി ക്ലസ്റ്ററുകള്‍ രൂപീകരിച്ചുകൊണ്ട് കര്‍ഷകര്‍ക്കാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ നല്‍കുന്നതിനോടൊപ്പം, കാര്‍ഷികോല്പന്നങ്ങള്‍ സംഭരിക്കുവാനും , അവ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുന്നതിന് വേണ്ടി പ്രോസസിംഗ് സെന്ററുകളും കോമണ്‍ ഫെസിലിറ്റി സെന്ററുകളും ആരംഭിക്കുവാനും, കര്‍ഷക ക്ലസ്റ്ററുകളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വിപുലമായ മാര്‍ക്കറ്റിംഗ് ശൃംഖല സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കൊണ്ടുവരുവാനും ആണ് നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരളത്തിലെ 170ലധികം സന്നദ്ധ സംഘടനകള്‍ നിലവില്‍ പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം 2024 മെയ് മാസം 22 നു ബഹുമാനപ്പെട്ട സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ നൂതനമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയില്‍ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി വിവിധ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ സാമ്പത്തിക സമാഹരണം നടത്തി ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പതിനെണ്ണായിരത്തിലധികം കര്‍ഷകര്‍ക്കാണ് ജൈവഗ്രാമം പദ്ധതിയിലൂടെ സബ്‌സിഡി നിരക്കില്‍ തൈകള്‍, ജൈവവളങ്ങള്‍ , കാര്‍ഷിക യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തത്.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment