മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ഹെമറ്റോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരേയിടത്ത് ലഭ്യമാക്കുകയാണ് നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.
കോഴിക്കോട്: മലബാറിലെ പ്രമുഖ ആരോഗ്യ പരിപാലന കേന്ദ്രമായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സമഗ്ര അര്‍ബുദ ചികിത്സാ കേന്ദ്രമായ 'നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' (Nava Cancer Institute) ആരംഭിച്ചു. മലബാര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരവും ക്യാന്‍സര്‍ അതിജീവിതയുമായ ജുവല്‍ മേരി ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിഷ ശബരീഷ് വിശിഷ്ടാതിഥിയായി. രോഗപ്രതിരോധം മുതല്‍ പാലിയേറ്റീവ് കെയര്‍ വരെയുള്ള എല്ലാ ഓങ്കോളജി സേവനങ്ങളും നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കുന്നു. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ഹെമറ്റോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരേയിടത്ത് ലഭ്യമാക്കുകയാണ് നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. ക്യാന്‍സര്‍ ചികിത്സയ്ക്ക് വിവിധ വിഭാഗങ്ങളുടെ ഏകോപനം ആവശ്യമുള്ളതിനാല്‍, ഓങ്കോളജി വിദഗ്ധര്‍ക്കൊപ്പം കാര്‍ഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ചികിത്സാ രീതികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടര്‍ പറഞ്ഞു. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള (Evidencebased)ചികിത്സാ രീതിയാണ് നവ പിന്തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് പതിറ്റാണ്ടായി മലബാറിലെ ആരോഗ്യ മേഖലയില്‍ ബി എം എച്ച് നല്‍കിവരുന്ന മികച്ച സേവനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കാലിക്കറ്റ് ക്ലസ്റ്റര്‍ സി ഇ ഒ ഡോ. അനന്ത് മോഹന്‍ പൈ പറഞ്ഞു.എല്ലാ അത്യാധുനിക മാറ്റങ്ങളും തിരിച്ചറിഞ്ഞ കാന്‍സര്‍ രോഗിയുടെ മനസ്സറിഞ്ഞുള്ള ചികിത്സയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോണ്‍ ആലപ്പാട്ട് പറഞ്ഞു.
ക്യാന്‍സര്‍ അതിജീവന യാത്രയില്‍ വൈകാരികവും സാമൂഹികവുമായ പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥി ജുവല്‍ മേരി സംസാരിച്ചു. കാന്‍സറിനെ ഭയത്തോടെ കാണുന്നതിന് പകരം ഒരു ഗെയിമായി കാണുകയാണ് വേണ്ടതെന്ന് താരം പറഞ്ഞു. മത്സരത്തില്‍ ജയപരാജയത്തേക്കാള്‍ ആ മത്സരം പൂര്‍ത്തിയാക്കുക എന്നതാവണം ലക്ഷ്യമെന്നും കാന്‍സറിന് എതിരായ മത്സരത്തില്‍ താന്‍ ജയിച്ചെന്നും കാന്‍സര്‍ അതിജീവിതകൂടിയായ ജുവല്‍ മേരി പറഞ്ഞു. പോരാട്ടം തുടരുന്നവരെ പ്രചോദിപ്പിക്കാനും അവര്‍ക്ക് പരിചരണം ഉറപ്പാക്കാനും നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കട്ടെ എന്നും താരം ആശംസിച്ചു. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ നേരിടുന്ന സാമൂഹികമായ മാറ്റിനിര്‍ത്തലുകളെയും ഭയത്തെയും അതിജീവിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു.കോഴിക്കോട്ടെ ക്യാന്‍സര്‍ രോഗികള്‍ക്ക് നവ ഇന്‍സ്റ്റിറ്റ്യൂട്ട് കൈത്താങ്ങായിരിക്കുമെന്ന് ചടങ്ങിലെ വിശിഷ്ടാതിഥിയായ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ശബരീഷ് പറഞ്ഞു.തിരുത്തിയാട് വാര്‍ഡ് നിവാസികള്‍ക്ക് സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് യോഗത്തില്‍ പ്രഖ്യാപിച്ചു. ഡോ അരുണ്‍ മാത്യു, ഡോ. ശശീന്ദ്രന്‍ പിആര്‍ എന്നിവര്‍ സംസാരിച്ചു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment