പൊട്ടാസ്യമില്ലെങ്കില്‍ വിളവുമില്ല; പച്ചക്കറികള്‍ കായ്ക്കാനും കരുത്തോടെ വളരാനും പൊട്ടാസ്യം

അടുക്കളയില്‍ മാലിന്യമായി മാറുന്ന വസ്തുക്കള്‍ പൊട്ടാസ്യത്തിന്റെ കലവറയാണ്.

By Harithakeralam
2026-02-06

പച്ചക്കറികളില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറെ പ്രധാനമായ മൂലകമാണ് പൊട്ടാസ്യം. നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം കൂടിയുണ്ടെങ്കിലേ ചെടികള്‍ നല്ല പോലെ വളരുകയും വിളവ് ലഭിക്കുകയും ചെയ്യുകയുള്ളൂ. നാം നല്‍കുന്ന വളങ്ങളിലൂടെയാണിത് ചെടികള്‍ക്ക് ലഭിക്കുന്നത്. അടുക്കളയില്‍ മാലിന്യമായി മാറുന്ന വസ്തുക്കള്‍ പൊട്ടാസ്യത്തിന്റെ കലവറയാണ്.  

പൊട്ടാസ്യം നിര്‍ബന്ധം

രോഗ-കീടങ്ങളെ നേരിടാനുള്ള ശക്തി ചെടികള്‍ക്ക് നല്‍കുന്നതു പൊട്ടാസ്യമാണ്. ജലാംശം നിലനിര്‍ത്തി വരള്‍ച്ചയെ അതിജീവിക്കാനും സഹായിക്കുന്നു. പഴങ്ങള്‍ക്ക നല്ല രുചി ലഭിക്കാനും അന്നജത്തിന്റെയും പ്രോട്ടീന്റെയും നിര്‍മ്മാണത്തിനും പൊട്ടാസ്യം ആവശ്യമാണ്.  

കുറഞ്ഞാല്‍ പ്രശ്‌നം

ഇലകളുടെ അരികുകള്‍ കരിഞ്ഞുണങ്ങുന്നുണ്ടെങ്കില്‍ പൊട്ടാസ്യത്തിന്റെ കുറവായിരിക്കും. ബലമില്ലാത്ത തണ്ടുകള്‍  കായ്കള്‍ക്കും പഴങ്ങള്‍ക്കും വലിപ്പവും മധുരവും കുറയുക തുടങ്ങിയ ലക്ഷണങ്ങളും പൊട്ടാസ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നു.

പൊട്ടാസ്യം ലഭിക്കാനുള്ള വളങ്ങള്‍  

1. ചാരം:  മിക്ക വീടുകളിലും ഗ്യാസ് അടുപ്പായതിനാല്‍ ചാരം ലഭിക്കുക പ്രയാസമാണ്. പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സാണ് വിറക് കത്തിച്ചുള്ള ചാരം. തെങ്ങ്, വാഴ എന്നിവയ്ക്ക് ഏറെ മികച്ച വളമാണ് ചാരം. പച്ചമുളക്. പയര്‍ എന്നിവയ്ക്കും ചാരം നല്ലതാണ്.

2. കോഴിവളം: ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള വളമാണ് കോഴിക്കാഷ്ടം. വലിയ ചെലവില്ലാതെ ലഭിക്കുന്ന മികച്ച വളങ്ങളില്‍ ഒന്നാണിത്. ഫോസ്ഫറസും നൈട്രജനും ധാരാളമുള്ളതിനാല്‍ നല്ല ഗുണം ചെയ്യം.  നന്നായി ഉണക്കിപ്പൊടിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. വളം നല്‍കിയ ശേഷം നന്നായി നനയ്ക്കുകയും വേണം.

3. കടലപ്പിണ്ണാക്ക്: ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വളമാണ് കടലപ്പിണ്ണാക്ക്. ചെടികള്‍ക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പൊട്ടാസ്യമിതില്‍ അടങ്ങിയിരിക്കുന്നു.  വെള്ളത്തില്‍ കുതിര്‍ത്ത് തെളി ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്.  

4. പഴത്തൊലി:  ഏത്തപ്പഴത്തിന്റെ തൊലി ഉണക്കി പൊടിച്ചോ വെള്ളത്തിലിട്ട് പുളിപ്പിച്ചോ ചെടികള്‍ക്ക് നല്‍കാം. ഉണങ്ങിയ  പഴത്തൊലിയാണ് ഏറെ നല്ലത്, ഇതില്‍ ഏകദേശം 40% വരെ പൊട്ടാസ്യമുണ്ടാകും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs