യുവാക്കള്‍ പോലും രക്ത സമ്മര്‍ദം കൊണ്ടു വിഷമിക്കുന്ന കാലമാണിപ്പോള്‍. കുഴഞ്ഞു വീണു മരണങ്ങള്‍ക്ക് പ്രധാന കാരണം അമിതമായ രക്തസമ്മര്‍ദമാണ്. ഭക്ഷണം, ജീവിത രീതി എന്നിവയെല്ലാം രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നു. ഇത്തരക്കാര്‍ എത്ര വെള്ളം കുടിക്കണം, പച്ചക്കറികള്‍ ഏതൊക്കെ കഴിക്കണമെന്നു നോക്കാം.
വെള്ളം പ്രധാനം
രക്ത സമ്മര്‍ദമുള്ളവര്‍ നല്ല രീതിയില്‍ വെള്ളം കുടിക്കണം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതു ഗുണം ചെയ്യും. ദാഹിക്കുമ്പോള്‍ ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് നല്ലതല്ല. ഇതിനാല്‍ ഇടയ്ക്കിടെ കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍്ത്താം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
പച്ചക്കറികളും പഴങ്ങളും
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. നേന്ത്രപ്പഴം , ബീറ്റ്‌റൂട്ട്, പടവലം, വെളുത്തുള്ളി, പേരയ്ക്ക പോലുള്ളവ കഴിക്കുക. വറുത്തതും പൊരിച്ചതും ധാരാളം എണ്ണമയമുള്ളതുമായവ ഒഴിവാക്കുക.
വ്യായാമം
ഭക്ഷണത്തില്‍ എന്തൊക്കെ ക്രമീകരണം നടത്തിയാലും വ്യായാമം ചെയ്തിട്ടില്ലെങ്കില്‍ കാര്യം അവതാളത്തിലാകും. നടത്തം പോലുള്ള വ്യായാമം നിര്‍ബന്ധമായും ചെയ്യണം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment