മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വളമാണ് കടലപ്പിണ്ണാക്ക്.
സ്ഥലപരിമിതി മൂലം വീടിന്റെ മട്ടുപാവില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഗ്രോബാഗ്, ചാക്ക്, ചട്ടി തുടങ്ങിയവയില്‍ വിവിധ വളങ്ങള്‍ നിറച്ചാണ് പച്ചക്കറികളും മറ്റും വളര്‍ത്തുന്നത്. ടെറസ് കൃഷിയില്‍ വളങ്ങള്‍ പ്രധാനമാണ്. കാരണം നമ്മള്‍ നല്‍കുന്ന വളങ്ങള്‍ മാത്രമാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആധാരം. മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വളമാണ് കടലപ്പിണ്ണാക്ക്.
1. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് കടലപ്പിണ്ണാക്ക്. നേരിട്ടു മണ്ണുമായി ബന്ധമില്ലാതെയാണ് ടെറസില്‍ ചെടികള്‍ വളരുന്നത്. ഇതിനാല്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കിയാല്‍ നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ലഭിക്കും.
2. ഗ്രോബാഗില്‍ നിറച്ച മണ്ണിന്റെ ഘടനയും ഡ്രെയിനേജും മെച്ചപ്പെടുത്താനും കടലപ്പിണ്ണാക്ക് ഇടയ്ക്ക് നല്‍കുന്നതു സഹായിക്കും.
3. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണ് ടെറസ്. മണ്ണില്‍ നനയ്ക്കുന്ന പോലെ ടെറസില്‍ നനയും പ്രായോഗികമല്ല. വീട്ടില്‍ ചോര്‍ച്ചയുണ്ടാകാന്‍ വരെ ഇതു കാരണാകും. കൃത്യമായി ചെടിക്ക് ആവശ്യമുള്ള വെളളം നല്‍കല്‍ മാത്രമാണ് ഇവിടെ പോംവഴി. മണ്ണില്‍ ജലം സംഭരിക്കുന്ന ശേഷി വര്‍ധിപ്പിക്കാന്‍ കടലപ്പിണ്ണാക്ക് നല്‍കുന്നതു സഹായിക്കും.
4. വെയില്‍ മണിക്കൂറുകളോളം ലഭിക്കുന്നതില്‍ ഗ്രോബാഗുകളുടെ ഉപരിതലത്തിലുള്ള ജലത്തിന്റെ ബാഷ്പീകരണം കൂടുതലായിരിക്കും. കടലപ്പിണ്ണാക്ക് വളമായി നല്‍കിയാല്‍ ജലത്തിന്റെ ബാഷ്പീകരണം കുറയും.
5. മികച്ച വായുസഞ്ചാരം ഗ്രോബാഗ്, ചാക്ക് എന്നിവയിലുണ്ടാകേണ്ടത് ചെടികളുടെ മികച്ച വളര്‍ച്ചയ്ക്ക് ആവശ്യമാണ്. കടലപ്പിണ്ണാക്ക് മണ്ണിന്റെ വായുസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
6. സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ കടലപ്പിണ്ണാക്ക് പ്രോത്സാഹിപ്പിക്കും. വിളവും കായ്കളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനിതു സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment