മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം.
എല്ലാക്കാലത്തും അടുക്കളത്തോട്ടത്തില്‍ സജീവമായി വിളവ് തരുന്ന ചുരുക്കം വിളകളില്‍ ഒന്നാണ് പച്ചമുളക്. നല്ല മഴയത്തുപ്പോലും മുളകില്‍ നിന്നു വിളവ് ലഭിക്കും. എന്നാല്‍ മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം.
1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക.
2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും.
3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞു നീരെടുക്കുക. ഇതില്‍ കുറച്ചു സോപ്പുവെള്ളം ചേര്‍ത്തു മുളക് ചെടികള്‍ക്ക് സ്േ്രപ ചെയ്തു നല്‍കാം.
4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍ ഏറെ നല്ലത്.
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
വേനല്ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. പാവല്‍, കോവല്, പടവലം, പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള് കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment