ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്.

By ഡോ. മുഹമ്മദ് ആസിഫ്. എം.
2024-10-23

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും ഉയര്‍ന്ന മരണസാധ്യതയുള്ള ഈ രോഗം കാരണം മൃഗസംരക്ഷണ കാര്‍ഷിക മേഖലയില്‍ ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും തൊഴില്‍നഷ്ടവും വരുമാനനഷ്ടവും ചെറുതല്ല. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 28 ദശലക്ഷം യു.എസ്. ഡോളറിന്റെ സാമ്പത്തികനഷ്ടമാണ്ആടുവസന്തകാരണം ഉണ്ടാവുന്നത്. കാലിവസന്തയുമായി രോഗകാരണമായ വൈറസിലും രോഗലക്ഷണങ്ങളിലും വ്യാപനത്തിലും മരണനിരക്കിലും എല്ലാം ഏറെ സമാനതകള്‍ ഉള്ളതിനാല്‍ കാലിവസന്തയുടെ അപരന്‍ അഥവാ സ്യൂഡോ റിന്‍ഡര്‍പെസ്റ്റ് എന്ന് വിളിക്കുന്നതുംആടുവസന്തയെ തന്നെയാണ്. ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒക്ടോബര്‍ 18 മുതല്‍ വരുന്ന നവംബര്‍ അഞ്ച് വരെ പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് സൗജന്യമായാണ് അടുകള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നത്.

അറിയാം ആടുവസന്തയെ

പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ സ്മാള്‍ റൂമിനന്റ്‌സ് മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പി. പി. ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് (Peste des petits Ruminants) എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ് രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണസാധ്യത 85 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതുമാണ്. ഇന്ത്യയില്‍ ആദ്യമായി1 989- ല്‍ തമിഴ്നാട്ടിലെ വില്ലിപുരത്ത് ചെമ്മരിയാടുകളിലാണ് രോഗം കണ്ടെത്തിയത്. ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ആടുവസന്തവ്യാപകമായി കാണപ്പെടുന്നു. മതിയായ ആരോഗ്യപരിശോധനകളോ ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം.

രോഗം ബാധിച്ച ആടുകള്‍ വിസര്‍ജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും ചെമ്മരിയാടുകളും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ചെറുസ്രവകണികകള്‍ വഴി വായുവിലൂടെയും രോഗം എളുപ്പത്തില്‍ വ്യാപിക്കും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്ആടുവസന്തയുടെ ആരംഭലക്ഷണങ്ങള്‍. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വസനതടസ്സം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവികരോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വസനതടസവും ന്യുമോണിയയും വയറിളക്കവും നിര്‍ജ്ജലീകരണവും മൂര്‍ച്ഛിച്ചാണ് ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക. രോഗനിര്‍ണയത്തിനായി ലക്ഷണങ്ങളെയും പോസ്റ്റ് മോര്‍ട്ടം ലബോറട്ടറി പരിശോധനകളെയും ആശ്രയിക്കാവുന്നതാണ്.

പ്രതിരോധവഴി വാക്സിന്‍

മൃഗസംരക്ഷണവകുപ്പ്ആടുവസന്തനിര്‍മ്മാര്‍ജ്ജനപദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ( Sungri -96 strain -Live Attenuated Vaccine)ആടുവസന്തപ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. ആടുകള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ പി. പി. ആര്‍. തടയാനുള്ള വാക്സിന്‍ നല്‍കാം. വാക്സിന്‍ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്സിന്‍ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയില്‍ കുത്തിവെയ്ക്കുന്നതാണ് വാക്സിന്‍ നല്‍കുന്ന രീതി. നാലാഴ്ചകള്‍ക്ക് ശേഷം സാധാരണ നല്‍കാറുള്ള ബൂസ്റ്റര്‍ ഡോസ് പി.പി.ആര്‍. വാക്സിന് ആവശ്യമില്ല. ഏകദേശം മൂന്ന് വര്‍ഷം വരെ പി. പി. ആര്‍. വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിന് കഴിയും.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ആടുവസന്തഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തില്‍ ഉള്‍പ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകള്‍ക്ക് രണ്ടുവയസ്സ് വരെ വര്‍ഷത്തില്‍ ഒരിക്കലും, പിന്നീട് വാക്സിന്റെ പരമാവധി പ്രതിരോധ കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പും വാക്സിന്‍ ആവര്‍ത്തിയ്ക്കാന്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം.വാക്സിന്‍ നല്‍കുന്നതിന് മുന്‍പായി ആടുകളെ വിരയിളക്കേണ്ടതും ഏറെ പ്രധാനം. മുതിര്‍ന്ന ആടുകള്‍ക്ക് പ്രജനനനത്തിന് മുന്‍പായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണി ആടുകള്‍ക്കും പി. പി. ആര്‍. വാക്സിന്‍ നല്‍കുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗര്‍ഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി. പി. ആര്‍. വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാം.

ലക്ഷ്യം ആടുവസന്ത വിമുക്തലോകം

ആട്, ചെമ്മരിയാട് വളര്‍ത്തല്‍ മേഖലയില്‍ ഉപജീവനം നയിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വെല്ലുവിളിയാാണ് ലോകഭക്ഷ്യകാര്‍ഷികസംഘടനആടുവസന്തരോഗത്തെ വിലയിരുത്തുന്നത്.ലോകത്ത്ഇന്ന് ആകെയുള്ള ആടുകളിലും ചെമ്മരിയാടുകളിലും എണ്‍പത് ശതമാനവും പി. പി. ആര്‍. രോഗത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ലോകത്തെ 2030- ഓട് കൂടിആടുവസന്തവിമുക്തമാക്കുക എന്നതാണ് ലോകഭക്ഷ്യകാര്‍ഷികസംഘടനയും മറ്റ് അന്തര്‍ദേശീയ സംഘടനകളും മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം. ഈ ലക്ഷ്യം നേടുന്നതിനായി ലോകമെമ്പാടും സമ്പൂര്‍ണ്ണആടുവസന്തനിര്‍മാര്‍ജ്ജന പദ്ധതിയ്ക്ക് (P.P.R. Global Control and Eradication Strategy -PPR GCES) ലോകഭക്ഷ്യകാര്‍ഷികസംഘടനയും ലോക മൃഗാരോഗ്യസംഘടനയും ചേര്‍ന്ന് 2015- ല്‍ തന്നെ തുടക്കമിട്ടിട്ടുണ്ട്. 15 വര്‍ഷം നീളുന്ന ഈ ബൃഹത്പദ്ധതി അഞ്ചുവര്‍ഷം നീളുന്ന മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. 

ഈ അന്തരാഷ്ട്രപദ്ധതിയോട് സഹകരിച്ചുകൊണ്ട് വിവിധ രാഷ്ട്രങ്ങള്‍ അവരുടേതായ തനത്ആടുവസന്തനിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പദ്ധതിയുടെ (Livestock Health and Disease Control ) കീഴില്‍ ദേശീയആടുവസന്തനിയന്ത്രണ നിര്‍മാര്‍ജ്ജന പദ്ധതി (Peste des petits Ruminants Control Programme) നിലവില്‍ നടപ്പിലാക്കുന്നുണ്ട്. 2030  -ഓട് കൂടി ഇന്ത്യയെആടുവസന്തവിമുക്തരാജ്യമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും സമഗ്ര വാക്‌സിനേഷന്‍ വഴിയുള്ള രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs