നന അമിതമായി തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്.
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന് ചെടികള്‍ നശിച്ചു പോയെന്നു പരാതി പറയുന്നവര്‍ ഏറെയാണ്. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പച്ചക്കറികള്‍ ക്രമേണ വിളവ് കുറഞ്ഞു നശിച്ചു പോകാനിതു കാരണമാകും. തുരുമ്പ്, ബ്ലൈറ്റ്, ഇലപ്പുള്ളി എന്നിവയുള്‍പ്പെടെ സസ്യങ്ങളെ ബാധിക്കുന്ന നിരവധി ഫംഗസ് രോഗകാരികളുണ്ട്. ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.
നമ്മുടെ തോട്ടം, പച്ചക്കറികളായാലും പൂന്തോട്ടമായാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താഴെ വീണ ഇലകള്‍, ചെടികളുടെ അവശിഷ്ടങ്ങള്‍, കളകള്‍ എന്നിവ സ്ഥിരമായി നീക്കം ചെയ്യുക. പരിപാലന ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക. ചെടികളുടെ ചുവട് ഭാഗമെപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ശാഖകള്‍ മുറിച്ചു കൊടുക്കുക.
പച്ചക്കറി തൈകള്‍ നടുമ്പോള്‍ ആവശ്യമായ ഇടയകലം നല്‍കുക. പ്രത്യേകിച്ച് തക്കാളി, വഴുതന, പച്ചമുളക്, വെണ്ട പോലുള്ള ഇനങ്ങള്‍. മതിയായ അകലം നല്‍കി ശരിയായ വായു സഞ്ചാരം ഉറപ്പാക്കിയാല്‍ ഫംഗസ് ബാധ കുറയും.
ഫംഗസ് ബാധയെ ചെറുക്കുന്ന വിത്തുകള്‍ നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ ഇത്തരം വിത്തുകളുണ്ട്. ഇവ അംഗീകൃത നഴ്സറികളില്‍ നിന്നും വാങ്ങി നടുക.
ഇനി ഫംഗസ് വന്നാല്‍ പേടിക്കേണ്ട, ജൈവ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെ ഇതിനെ തുരത്താം. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാതെ തന്നെ ഫംഗസിനെ തുരത്താനിതു സഹായിക്കും. വേപ്പെണ്ണ, വെളുത്തുള്ളി, അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഫംഗസിനെതിരേ ഗുണം ചെയ്യും.
ചൂടും ഈര്‍പ്പവും അമിതമായാല്‍ ഫംഗസ് തഴച്ചു വളരും. നന അമിതമായി തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്. ഇതിനാല്‍ നന ആവശ്യത്തിനുമാത്രം നല്‍കുക. വെള്ളം അനാവശ്യമായി കെട്ടികിടക്കാന്‍ ഇടവരുത്തരുത്.
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment