ശരീര പര്യായങ്ങളില്‍ നിന്ന് ആയുര്‍വേദ ഗുരുക്കന്‍മാര്‍ തെരഞ്ഞെടുത്ത ശ്രേഷ്ഠ പദം - കായമാണ്. കായമെന്നാല്‍ അന്നത്തെ പചിക്കുകയും പരിണമിപ്പിക്കുകയും ദോഷ, ധാതു, മലങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. ഇതുതന്നെ നമ്മുടെ ജീവിതത്തില്‍ ആഹാരത്തിന്റെ പ്രാധാന്യം കാട്ടുന്നു. ദേഹമെന്നാല്‍ വര്‍ദ്ദിക്കുന്നതും ശരീരമെന്നാല്‍ ക്ഷയിക്കുന്നതെന്നും പദങ്ങളര്‍ത്ഥം കുറിക്കുന്നു. ശരീര പര്യായങ്ങളില്‍ ക്ഷേത്രത്തിന്റെ സ്ഥാനം പലരും ഗൗനിക്കാറില്ല. ക്ഷേത്രജ്ഞനായ ആത്മാവിന്റെ ആലയമാണ് ശരീരമെന്ന ക്ഷേത്രം. ഈ ഒരു ബോധ്യം നമ്മില്‍ മൊട്ടിട്ടാല്‍ പിന്നീടത് ജീവിത വീക്ഷണത്തെതന്നെ മാറ്റിമറിക്കും. നാമെല്ലാം വിശുദ്ധിയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക. ക്ഷേത്രമാകുന്ന ശരീരത്തെ വിശുദ്ധിയോടെ കാണാന്‍ കഴിഞ്ഞാല്‍ ആഹാരരീതിയും ആരോഗ്യ സംരക്ഷണവും വ്യായാമത്തിലുള്ള ശ്രദ്ധയും വര്‍ദ്ധിക്കും. മനുഷൃന്റെ ഏറ്റവും വലിയ ഭയം മരണമാണ്. എന്നിട്ടും പല പ്രമേഹവും കൊളസ്ട്രോളുമുള്ളവര്‍ പറയുന്നത് കേള്‍ക്കാം - എന്തായാലും മരിക്കും അതുകൊണ്ട് ഇതെല്ലാം തിന്നു മരിക്കാം. ഇതിന്റെ പൊരുള്‍ എന്തെന്ന് ഗ്രഹിക്കാനാവുന്നില്ല. മധുരവും കൊഴുപ്പും മാംസവും അലസതയും ആധിപത്യം സ്ഥാപിച്ച ഒരു ജീവിതത്തില്‍ ശരീരത്തെ ക്ഷേത്രമായി കാണാന്‍ ആര്‍ക്കു കഴിയും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment