കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. 20 ശതമാനത്തോളം വില ഇനിയും കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ മുട്ട വില കുതിച്ചുയരുന്നു, പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുട്ടയുടെ വില വര്‍ധിക്കുന്നത്. ഗ്രീന്‍ കാസ്റ്റിലിലുള്ള പീറ്റെ ആന്‍ഡ് ജെറി ഓര്‍ഗാനിക്‌സ് എന്ന ഗ്രോസറി കടയിലേക്ക് മുട്ടകള്‍ കൊണ്ടുപോയ ട്രക്ക് കൊള്ളക്കാര്‍ തട്ടിയെടുത്തു, നഷ്ടമായത് ഒരു ലക്ഷത്തോളം മുട്ടകള്‍. 40000 ഡോളര്‍( ഏകദേശം 3,492,495 രൂപ) വില വരുന്ന മുട്ടകളാണ് മോഷണം പോയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. 20 ശതമാനത്തോളം വില ഇനിയും കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഓരോ മുട്ടയ്ക്കും അര ഡോളര്‍ സര്‍ചാര്‍ജ്ജും ചുമത്തി. 2022ലുണ്ടായ പക്ഷിപ്പനി മാസങ്ങളോളം അമേരിക്കയെ സാരമായി ബാധിച്ചിരുന്നു. അമേരിക്കക്കാരുടെ പ്രഭാത ഭക്ഷണത്തില്‍ മുട്ട വിഭവങ്ങള്‍ സ്ഥിരമാണ്. ഇതിനാല്‍ മുട്ടയുടെ ലഭ്യത കുറവ് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.
ഡിസംബറില്‍ തന്നെ മുട്ടവിലയില്‍ എട്ട് ശതമാനത്തോളം വര്‍ധനവുണ്ടായിരുന്നു. ഓരോ കാര്‍ട്ടണ്‍ മുട്ടയ്ക്കും ഏറ്റവും കുറഞ്ഞത് 2023ലേക്കാള്‍ മൂന്ന് ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും ഗ്രോസറികളില്‍ നിന്ന് മുട്ട ലഭ്യതയിലും കുറവാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment