മണ്ണിന്റെ അമ്ലത കുറയ്ക്കും, വണ്ടുകളെ നശിപ്പിക്കും, കാല്‍സ്യത്തിന്റെ കലവറ: മുട്ടത്തോട് എന്ന ഭീകരന്‍

നാം മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കുമ്പോള്‍ ചെടികള്‍ക്ക് പ്രിയം മുട്ടത്തോടാണ്. മണ്ണിനും ചെടികള്‍ക്കും മുട്ടത്തോട് കൊണ്ടു നിരവധി ഗുണങ്ങളാണുള്ളത്.

By Harithakeralam

മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. സമീകൃതാഹാരമെന്ന നിലയില്‍ മുട്ട ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒന്നാണ്. നമ്മുടെ പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം ഇതേ പോലെ മുട്ട കൊണ്ടു വലിയ ഉപയോഗമുണ്ട്. നാം മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കുമ്പോള്‍ ചെടികള്‍ക്ക് പ്രിയം മുട്ടത്തോടാണ്. മണ്ണിനും ചെടികള്‍ക്കും മുട്ടത്തോട് കൊണ്ടു നിരവധി ഗുണങ്ങളാണുള്ളത്.

മുട്ടത്തോട് പൊടിക്കാം

തോട് നന്നായി ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉണങ്ങി ഈര്‍പ്പമെല്ലാം പോയ ശേഷം മിക്‌സിയിലിട്ട് പൊടിക്കുക. വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് നല്ലത്, കൂടുതല്‍ കാലം ഉപയോഗിക്കാം.

അമ്ലത കുറയ്ക്കാം

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ കുമ്മായമാണ് നാം സാധാരണ ഉപയോഗിക്കുക. ഇതിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റാണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റാണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ നിലമൊരുക്കുമ്പോള്‍ മുട്ടയുടെ തോട് പൊടിച്ചതു ചേര്‍ക്കുന്നത് ഏറെ ഗുണം ചെയ്യും.

ഒച്ചുകളെ തുരത്താം വണ്ടുകളെയും  

ജപ്പാനീസ് ബീറ്റില്‍, ഫ്‌ലീ ബീറ്റില്‍ തുടങ്ങിയ  വണ്ടുകളും ഒച്ചുകളും വലിയ ശല്യമാണ് ചെടികള്‍ക്കുണ്ടാക്കുക. ഒച്ചുകള്‍ മഴക്കാലത്തും വണ്ടുകള്‍ വേനലിലും ചെടികളുടെ ഇലകള്‍ നശിപ്പിക്കാനെത്തും. മുട്ടത്തോട് പൊടിച്ച് ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും. ഇവ വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്നു ഗ്ലാസ് ചീളുകള്‍ പോലെ പ്രവര്‍ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കും. ഇതോടെ ഇവ നശിക്കും.

പ്രൂണിങ്ങിന് ശേഷം  

പച്ചമുളക്, കാന്താരി, വഴുതന തുടങ്ങിയ വിളകള്‍ ഒന്നോ രണ്ടോ സീസണില്‍ തുടര്‍ച്ചയായി വിളവ് തരുന്നവയാണ്. ഒരു സീസണ്‍ കഴിയുമ്പോള്‍ ഇവയുടെ ചില്ലകള്‍ മുറിച്ചു മാറ്റാറുണ്ട്. ഈ സമയത്ത് മുട്ടത്തോട് പൊടി രണ്ടോ മൂന്നോ സ്പൂണ്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ഇവ ശക്തിയോടെ വളര്‍ന്നു ധാരാളം പൂക്കളും കായ്കളുമുണ്ടാകും.

കാല്‍സ്യത്തിന്റെ കലവറ

ചെടികള്‍ക്ക് കാല്‍സ്യം ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ മുട്ടത്തോടിന്റെ പൊടി നല്ലതാണ്. വളരെ സാവധാനം മാത്രമേ മൊട്ടത്തോട് പൊടി കാല്‍സ്യം മണ്ണിലേക്ക് കൊടുക്കുകയുള്ളൂ. ഇതിനാല്‍ ചെടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാല്‍സ്യം ലഭ്യത ഉറപ്പാകും. ഗ്രോ ബാഗ് നിറക്കുമ്പോള്‍ ഒരു പിടി മുട്ടതോടിന്റെ പൊടി കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs