ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, വീട്ടമ്മയുടെ കൂട്ടുകാരിയെന്ന് തക്കാളിക്ക് വിളിപ്പേര് കിട്ടിയത് ഇതിനാലാണ്. എന്നാല്‍ തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ. ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം.
ഉലുവയും കഞ്ഞിവെള്ളവും
ഒരു പിടി ഉലുവയെടുത്ത് കഞ്ഞിവെള്ളത്തിലിട്ട് കുതിര്‍ക്കുക. മൂന്നു മണിക്കൂര്‍ ഉലുവ കഞ്ഞിവെള്ളത്തില്‍ മുങ്ങിക്കിടക്കണം. ഇതിനു ശേഷം ഉലുവ നന്നായി ഞെരടുക. പിന്നീട് ഈ ലായനി അരിച്ചെടുത്ത് ചെടികളില്‍ സ്േ്രപ ചെയ്യാം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഈ ലായനി പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.
ഉലുവയും മുരിങ്ങയിലയും
ഒരു പിടി ഉലുവ വെള്ളമൊഴിച്ച് ഒരു ദിവസം എടുത്തുവയ്ക്കുക. പിറ്റേദിവസം ഇതേ വെള്ളമുപയോഗിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു മാസത്തോളം മൂപ്പുള്ള മുരിങ്ങയിലയും ഒരു പിടിയെടുത്ത് ഉലുവയിട്ട വെള്ളമുപയോഗിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉലുവ- മുരിങ്ങയില പേസ്റ്റുകളിലേക്ക് രണ്ടു ദിവസം വച്ചു പുളിപ്പിച്ച കഞ്ഞിവെള്ളമൊഴിച്ചു നന്നായി ഇളക്കുക. ഈ ലായനി 30 ഇരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ചെടികളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.മാസത്തില്‍ രണ്ടു തവണ ഇതു പ്രയോഗിക്കാം.
ഉലുവയുടെ ഗുണങ്ങള്‍
മനുഷ്യന് ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവ ചെടികളിലും നല്ല പോലെ പ്രവര്‍ത്തിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, മംഗ്നീഷ്യം എന്നിവ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ ഇവ അത്യാവശ്യമാണ്. പൂക്കള്‍ നന്നായി പിടിക്കാനും അവ കായ്കളായി മാറാനും ഉലുവ പ്രയോഗം സഹായിക്കും. ഉലുവയുടെ ഗന്ധം കീടങ്ങളെ അകറ്റും. പൂച്ചെടികള്‍ക്കും ഇവ പ്രയോഗിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment