ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന തരത്തില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്.
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിലെ കാര്‍ഷിക ഉത്പാദന മേഖലയുടെ ഉന്നമനത്തോടൊപ്പം തന്നെ ദ്വിതീയ കാര്‍ഷിക മേഖലയായ മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരെ ശക്തിപ്പെടുത്തണമെന്നും ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ നാന്ദി കുറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാബകോ അഗ്രി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് കൈവരിക്കാന്‍ ആകുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു.
ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന തരത്തില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് അനുസൃതമായ വില നിശ്ചയിക്കാനുള്ള അവകാശം ഉണ്ടാവുന്ന സാഹചര്യം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവണമെന്നും എന്നാല്‍ മാത്രമേ കര്‍ഷകനെ ന്യായമായ വില അവന്റെ ഉല്‍പ്പന്നത്തിന് ലഭിക്കുകയുള്ളൂ എന്നുംമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി സഹകരിച്ച് കേരള ഗ്രോ ബ്രാന്‍ഡിംഗില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കിങ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും നമുക്ക് കഴിയണം. സിയാല്‍ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വകുപ്പിലും നടപ്പിലാക്കാനും രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ 365 ദിവസവും പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനുമുള്ള സൗകര്യം ഉറപ്പിക്കും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു സംവിധാനം ആദ്യമാണെന്ന് പറയുന്നതില്‍ അഭിമാനമാണ് കൃഷി മന്ത്രി പറഞ്ഞു. 65,000 ചതുരശ്ര അടി വിസ്തൃതിയുള്ള അത്യാധുനിക എക്‌സ്‌പോ സെന്ററും ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പൊതു ആസ്ഥാന മന്ദിരവും നിര്‍മ്മാണനത്തിനായി ഒരുങ്ങുകയാണ്. കാര്‍ഷിക സാങ്കേതികവിദ്യകള്‍, വിള പരിപാലനം, സുസ്ഥിര രീതികള്‍ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനു ഇവിടം ഏറ്റവും അനുയോജ്യമാണ്. വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും, ഇന്നത്തെ മത്സരാധിഷ്ഠിത സാഹചര്യങ്ങളില്‍ മുന്നേറുന്നതിനു ആവശ്യമായ തയാറെടുപ്പിലൂടെ കര്‍ഷകരെയും കാര്‍ഷിക ബിസിനസുകളെയും ശാക്തീകരിക്കാനാണ് എക്‌സ്‌പോ സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്‍പ്പെടെ എല്ലാ ഏജന്‍സികള്‍ക്കും പ്രയോജനം ലഭിക്കുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്ന രീതിയില്‍ ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
ഇതിനു പുറമേ, ഒരു സാംസ്‌കാരിക, സാമൂഹിക കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം സാംസ്‌കാരിക പ്രകടനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വേദിയാകുന്നതാണ് . കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കി സാംസ്‌കാരിക ചൈതന്യത്തിനും സൃഷ്ടിപരമായ ആവിഷ്‌കാരത്തിനും സംഭാവന നല്‍കുന്നതിനും ഇവിടം വേദിയാകും. രാജ്യത്തുടനീളമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക ബിസിനസുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാവുകയും ചെയ്യും.സ്വന്തമായി ഓഫീസ് സംവിധാനം നിലവില്‍ ഇല്ലാത്ത, കൃഷി വകുപ്പിന് കീഴിലുള്ള ഏജന്‍സികള്‍ക്കും കൃഷി വകുപ്പിന്റെ പൊതു ആസ്ഥാന മന്ദിരം എന്ന നിലയിലും അഗ്രി ടവര്‍ നിര്‍മ്മാണവും അഗ്രി പാര്‍ക്കില്‍ ആരംഭിക്കും.
50 കോടി രൂപയോളം മതിപ്പ് പ്രതീക്ഷിക്കുന്ന ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ടവര്‍, കൃഷി വകുപ്പിന്റെ ഒരു പൊതുആസ്ഥാന മന്ദിരമായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം സ്‌ററാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള കേന്ദ്രവുമാകും.പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് ഹരിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളത്തിനാകെ അഭിമാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഉദ്ദേശം 58 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. നബാര്‍ഡ് ഉള്‍പ്പെടെ പല മുന്‍നിര സ്ഥാപനങ്ങളും ഇതിനോടകം അഗ്രി പാര്‍ക്കുന്റെയും രൂപേകരണത്തില്‍ വളരെയധികം താല്പര്യം കാണിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.
എല്ലാ ജില്ലകളിലും കാബ്‌കോ ബ്രാന്‍ഡ് ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട് പുനര്‍സൃഷ്ടിയുമായി ബന്ധപ്പെട്ട് പ്രദേശത്തിന് അനുസൃതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഒരു മാസത്തിനകം വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കും മന്ത്രി പറഞ്ഞു. ഉദ്ഘാടന വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ ഞാനദാസിനെ മന്ത്രി ആദരിച്ചു. ULCCL പ്രതിനിധികളും ഉദ്ഘടന യോഗത്തില്‍ സന്നിഹിതരായിരുന്നു. കാബ്‌കോ അഡീഷണല്‍ മാനേജിങ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള , കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍ മറ്റു കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…
ഇന്ത്യയിലെ ഏറ്റവും വലിയ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ NATIONAL HORTICULTURE FAIR 2025 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ICAR - BENGULURU ല്‍ നടക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ എത്രത്തോളം സാങ്കേതികമായി…
തിരുവനന്തപുരം: കൂണ്‍ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍…
കേരളത്തിലെകാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും സംരംഭകത്വം, മൂല്യ വര്‍ധിത ഉല്‍പ്പന്നനിര്‍മ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവപ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന…
© All rights reserved | Powered by Otwo Designs
Leave a comment