അരിക്കൊമ്പന്‍ ദൗത്യം; വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം; ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള

അരിക്കൊമ്പന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് എതിരെ നവമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പരിഹാസവും അപലപനീയമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള.

By Harithakeralam
2023-05-06

ഇടുക്കി ചിന്നക്കനാലില്‍ നിരന്തരം പ്രശ്‌നം വിതച്ച അരിക്കൊമ്പന്‍ ആനയെ പിടികൂടി മാറ്റിപാര്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ദൗത്യത്തിന് നേതൃത്വം നല്‍കിയ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് എതിരെ നവമാധ്യമങ്ങളില്‍  നടക്കുന്ന പ്രചരണവും പരിഹാസവും അപലപനീയമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള. എല്ലാ സുരക്ഷയും ഉറപ്പാക്കി ഏറ്റവും ശാസ്ത്രീയ രീതിയിലാണ്  വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ വെറ്ററിനറി സംഘം അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.


ഹൈക്കോടതിയുടെ മേല്‍നോട്ടവും കോടതി തന്നെ നിയമിച്ച വിദഗ്ധസമിതിയുടെ മാര്‍ഗനിര്‍ദ്ദേശവും ദൗത്യത്തിനുണ്ടായിരുന്നു. അതിസാഹസികമായി പൂര്‍ത്തീകരിച്ച ദൗത്യത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ചെറിയ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടായേനെ. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ ആനയെ സുരക്ഷിതവും ശാസ്ത്രീയവുമായി പിടികൂടി പെരിയാര്‍ വനമേഖലയിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ദൗത്യസംഘത്തിനായി. ആനയെ പിടികൂടാന്‍ മയക്കുവെടി വെയ്ക്കുന്നതടക്കമുള്ള ഓരോഘട്ടങ്ങളിലും അതീവജാഗ്രതയുണ്ടായിരുന്നു.

ആനയുടെ ജീവനും ആളുകളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനുള്ള വഴി പ്രശ്‌നമുണ്ടാക്കുന്ന ആനയെ മാറ്റിപാര്‍പ്പിക്കല്‍ തന്നെയാണ്. രാജ്യത്ത് നിലവിലുള്ള വനം- വന്യജീവി സംരക്ഷണ നിയമങ്ങള്‍ പ്രാഥമികമായി അനുശാസിക്കുന്നതും ഈ മാര്‍ഗമാണ്. സുരക്ഷിതമായി പിടികൂടി മാറ്റി പാര്‍പ്പിക്കാന്‍  കഴിയാത്ത അതീവസന്നിഗ്ധഘട്ടങ്ങളില്‍ മാത്രമേ മറ്റ് സാധ്യതകള്‍ പാടുള്ളൂ. മാത്രമല്ല, മനുഷ്യ- വന്യജീവി സംഘര്‍ഷ മേഖലകളില്‍ ഡോ.അരുണിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം മുന്‍പും നിരവധി രക്ഷാദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എന്നാല്‍ വസ്തുതകള്‍ ശരിയായി മനസ്സിലാക്കി പ്രതികരിക്കാന്‍ ചിലര്‍ തയ്യാറാവാത്തത് ഖേദകരമാണ്. 
അരിക്കൊമ്പന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള വെറ്ററിനറി ഡോക്ടര്‍മാരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ സക്കറിയയെയും സഹപ്രവര്‍ത്തകരെയും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ അഭിനന്ദിക്കുകയും ചെയ്തു.

Leave a comment

മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam
ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍

 ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…

By Harithakeralam
കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ: മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍

കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…

By Harithakeralam
കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്; പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി

കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…

By Harithakeralam
തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…

By Harithakeralam
ഡിജിറ്റല്‍ ആസക്തി തടയാന്‍ പൊലീസ്: രക്ഷിച്ചത് 1700 കുട്ടികളെ

തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…

By Harithakeralam
മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു: ടി.എസ്. നൗഫിയയ്ക്ക് ഫെല്ലോഷിപ്പ്

കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.  പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs