നെല്‍വിത്ത് വിതക്കാന്‍ ഇനി ഡ്രോണ്‍ സഹായം

ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ ചക്കന്‍കരി പാടശേഖരത്തില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. കാര്‍ഷിക ഡ്രോണില്‍ സീഡ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് ഡ്രോണ്‍

By Harithakeralam
2024-07-09

ആലപ്പുഴ: വിത്ത് ലാഭം, സമയം ലാഭം, കൂലിചെലവ് ലാഭം. നെല്ലില്‍ വളമിടാന്‍ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളില്‍ വിത്ത് വിതയ്ക്കാനും ഡ്രോണുകള്‍ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല. ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വിത്ത് വിതയ്ക്കാനായി ആലപ്പുഴ, ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ ചക്കന്‍കരി പാടശേഖരത്തില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. കാര്‍ഷിക ഡ്രോണില്‍ സീഡ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് ഡ്രോണ്‍ സീഡര്‍ രൂപവല്‍ക്കരിച്ചത്.

കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ആയിരുന്നു പരീക്ഷണം. മങ്കൊമ്പിലെ ഡോ. എം.എസ്. സ്വാമിനാഥന്‍ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ചേര്‍ന്നു ചക്കന്‍കരി പാടശേഖരത്തിലെ എം.കെ. വര്‍ഗീസ് മണ്ണുപറമ്പിലിന്റെ ഒരേക്കര്‍ കൃഷിയിടത്തിലായിരുന്നു പരീക്ഷണപറക്കല്‍ നടത്തിയത്. കുട്ടനാട്ടിലെ കൂടുതല്‍ വിസ്തൃതിയുള്ള പാടശേഖരങ്ങളില്‍ കുറഞ്ഞ സമയംകൊണ്ട് ഫലപ്രദമായി വിതയ്ക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ സീഡര്‍ ഉപയോഗത്തിലാകുന്നത് വഴി സമയബന്ധിതമായി വിതച്ചു തീര്‍ക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിത്തളവും ഉറപ്പാക്കുന്നു. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഒരു ഏക്കറിന് 50 കിലോ വിത്താണ് സാധാരണയായി ശുപാര്‍ശ ചെയ്യുന്നത് എന്നാല്‍ ഡ്രോണ്‍ സീഡര്‍ ഉപയോഗിക്കുമ്പോള്‍ ഏക്കറിന് 30 കിലോ വിത്ത് മതിയാകും എന്ന പ്രത്യേകതയും ഉണ്ട്. പത്തു കിലോ വിത്ത് സംവഹന ശേഷിയുള്ള സീഡറില്‍ മൂന്ന് തവണകളിലായി  30 കിലോ വിത്ത് ചക്കന്‍കരി പാടശേഖരത്തിലെ ഒരേക്കറില്‍ വിതയ്ക്കാന്‍ 25 മിനിറ്റു മാത്രമാണ് വേണ്ടിവന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെന്റ്‌സും തളിക്കാറുണ്ടെങ്കിലും വിത നടത്തിയത് ആദ്യമായാണ്. കേരളത്തില്‍ തന്നെ ആദ്യമായാണ് വിത്ത് വിതയ്ക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല കൈകൊണ്ടുള്ള വിതയെ അപേക്ഷിച്ച് ഡ്രോണ്‍ ഉപയോഗിച്ചുള്ള വിതയില്‍ വിത്ത് ചവിട്ടി താഴുന്നില്ല എന്നുള്ളതും മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാകുന്നു.കൃത്യമായ അകലത്തില്‍ വിതയ്ക്കാന്‍  കഴിയുന്നതിനാല്‍ നെല്‍ച്ചെടികള്‍ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്ഥയും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം.

നൂതന സാങ്കേതികവിദ്യകളും യന്ത്രവല്‍ക്കരണവും നടപ്പാക്കാന്‍ കാര്‍ഷിക സര്‍വകലാശാല നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് ഡ്രോണ്‍ സീഡര്‍ ഒരു പുത്തനുണര്‍വ് നല്‍കുമെന്ന് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. എം. സുരേന്ദ്രന്‍ പറഞ്ഞു. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.ജോബി ബാസ്റ്റിന്‍, ഡോ. നിമ്മി ജോസ്, ഡോ. ബിന്ധു പി എസ്, കുമരകം കെ വി കെയുടെ മേധാവി ഡോ ജയലക്ഷ്മി, ഡോ.മാനുവല്‍ അലക്‌സ്, ഡോ. ആശാ പിള്ള എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. രോഗ കീടനിയന്ത്രണം സ്വാഭാവികമായിത്തന്നെ നടപ്പാകും  എന്നതും ഇതിന്റെ സവിശേഷതയാണ്.  ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, വാര്‍ഡ് മെമ്പര്‍, ചമ്പക്കുളം പാടശേഖരത്തിലെ കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രോണ്‍ സീഡര്‍' കൂടുതല്‍ കര്‍ഷകരിലേയ്ക്ക് എത്തിക്കുവാനുള്ള ഉദ്യമമാണ് ഇനി നടത്തുന്നത്.

Leave a comment

പ്രകൃതി കൃഷി പഠിക്കാന്‍ മന്ത്രിയും സംഘവും ആന്ധ്രയില്‍

ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.

By Harithakeralam
പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ കൃഷി തുടങ്ങി ലുലു ഗ്രൂപ്പ്

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…

By Harithakeralam
കേരള ചിക്കന്‍ എല്ലാ ജില്ലകളിലേക്കും

വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…

By Harithakeralam
കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കതിര്‍ ആപ്പ്

ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…

By Harithakeralam
പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത: വിപുലമായ നടപടികളുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന്  മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…

By Harithakeralam
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 60 ശതമാനം വരെ സബ്‌സിഡിയില്‍ ഓണ്‍ലൈന്‍ അപേക്ഷ 15 മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…

By Harithakeralam
വസന്തോത്സവം 24 മുതല്‍ കനകക്കുന്നില്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…

By Harithakeralam
ക്രിസ്മസ് ട്രീ വാങ്ങാം; ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍ വില്‍പ്പനയ്ക്ക്

പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs