ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു പറ്റിയ സമയമാണിപ്പോള്‍
അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു പറ്റിയ സമയമാണിപ്പോള്‍. പ്രധാനമായും പുതുമഴയത്തും അല്ലങ്കില്‍ ശക്തമായ മഴ കഴിഞ്ഞ് ഈ സമയത്തും ഇങ്ങനെ ശിഖിരങ്ങള്‍ വെട്ടി ഒതുക്കി പരിപാലിക്കുന്ന സമയങ്ങളാണ്. ശിഖരങ്ങള്‍ മുറിച്ചു പരിപാലിക്കേണ്ട ഇനങ്ങളും പരിപാലന രീതിയും മനസിലാക്കൂ.
വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. പുതിയ തൈകള്‍ നട്ടാല്‍ അവ പരിപാലിക്കുകയും വളര്‍ന്നു വരാനുള്ള സമയം വരെ കാത്തിരിക്കുകയും വേണം. എന്നാല്‍ പഴയ ചെടികളെ പരിപാലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. വഴുതന വര്‍ഗങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് ലഭിക്കും.
ചെടിയുടെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ശിഖരങ്ങള്‍ മുറിച്ചു കളയുകയാണ് വേണ്ടത്. മഴയുള്ള സമയത്താണ് ശിഖരങ്ങള്‍ വെട്ടുന്നത് എങ്കില്‍ വെട്ടുന്ന ഭാഗം (മുറിഞ്ഞ ഭാഗം) പ്ലാസ്റ്റിക്ക് കവറിന്റെയോ മറ്റോ ചെറു ഭാഗം മുറിച്ചെടുത്ത് കെട്ടി വെക്കണം. മുറിഞ്ഞ ഭാഗത്ത് വെള്ളം കയറി ചീഞ്ഞു പോകാതിരിക്കാന്‍ സഹായിക്കും. ഒരാഴ്ച്ച കൊണ്ട് തന്നെ പുതിയ തളിര്‍ ഇലകള്‍ വരുകയും പഴയതിലും കൂടുതല്‍ ശിഖരങ്ങള്‍ വരുകയും ചെയ്യും. ഇതോടൊപ്പം തടത്തിലെ മേല്‍ മണ്ണ് അല്‍പ്പം ഇളക്കി വളപ്രയോഗം നടത്താം. മഴ ആരംഭിച്ചതുകൊണ്ട് വളപ്രയോഗത്തിന്റെ ഗുണം പെട്ടന്ന് തന്നെ ചെടികളില്‍ എത്തും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment