വയനാടന്‍ തേനിനൊപ്പം തേനില്‍ നിന്നുള്ള മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍
കല്‍പ്പറ്റ :വയനാടന്‍ തേനിനൊപ്പം തേനില്‍ നിന്നുള്ള മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലായത്തിന്റെ നയമനുസരിച്ച് തേനീച്ച കര്‍ഷകരുടെ കാര്‍ഷികോല്‍പാദക കമ്പനി രൂപീകരിച്ചു.
വയനാട് ജില്ലയില്‍ നിന്നുള്ള തേന്‍, മെഴുക് , തേനില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ച് കര്‍ഷകരെ സഹായിക്കാനാണ് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി വയനാട്ടിലെ നൂറ് കണക്കിന് കര്‍ഷകരെ ഓഹരി ഉടമകളാക്കി വയനാട് ഗ്രാമ വികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചു.
എഫ്.പി.ഒ.യുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗര സഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത നിര്‍വ്വഹിച്ചു. കല്‍പ്പറ്റ അയ്യപ്പക്ഷേത്ര കോംപ്ലക്‌സില്‍ ഗ്രാമവിള എന്ന പേരില്‍ ആരംഭിച്ച ഔട്ട് ലെറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ വിജയന്‍ ചെറുകര നിര്‍വ്വഹിച്ചു.
കര്‍ഷകര്‍ക്കുള്ള ഓഹരി പത്രങ്ങള്‍ നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് ഗുജറാത്ത് ആനന്ദ് സീനിയര്‍ മാനേജര്‍ റോമി ജേക്കബ് വിതരണം ചെയ്തു. ചടങ്ങില്‍ വയനാട് ഗ്രാമ വികാസ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് റീജിയണല്‍ മാനേജര്‍ ബി.സുനില്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. കോയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.എം. ഈശ്വരപ്രസാദ്, എന്‍.മാലതി, അഞ്ജന സാഹു, എന്‍.കെ.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment