കോഴിക്കോട് ജില്ലയിലെ ഹയാത്ത് ചെങ്കോട്ട്കാവ് കൊയിലാണ്ടി, ന്യൂ ബ്രോസ്റ്റ് റെസ്റ്റാറന്റ് കട്ടാങ്കല്‍, അറേബ്യന്‍ പാലസ് മീഞ്ചന്ത, ആണ്‍ഡിസന്‍സ് കാറ്ററിങ്ങ് പേരാമ്പ്ര, അലങ്കാര്‍ മാധവം ഹോട്ടല്‍ വില്യാപ്പളളി എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കുഴിമന്തിയിലും ബിരിയാണിയിലും കൃത്രിമ നിറം ചേര്‍ത്ത ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. കോഴിക്കോട് ജില്ലയിലെ ഹയാത്ത് ചെങ്കോട്ട്കാവ് കൊയിലാണ്ടി, ന്യൂ ബ്രോസ്റ്റ് റെസ്റ്റാറന്റ് കട്ടാങ്കല്‍, അറേബ്യന്‍ പാലസ് മീഞ്ചന്ത, ആണ്‍ഡിസന്‍സ് കാറ്ററിങ്ങ് പേരാമ്പ്ര, അലങ്കാര്‍ മാധവം ഹോട്ടല്‍ വില്യാപ്പളളി എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും ശേഖരിച്ച കുഴിമന്തിയിലും ബിരിയാണിയിലുമാണ് കൃത്രിമ നിറം ഉപയോഗിച്ചതായി കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത്തരം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ താല്‍ക്കാലികമായി നിരോധിച്ചു. കൂടാതെ ഈ സ്ഥപനങ്ങള്‍ക്ക് എതിരെ പ്രോസികൂഷന്‍ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള പരിശോധനയില്‍ കൃത്രിമം നിറം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതിന്ന് വകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം ഗുണനിലവാര നിയമം 2006 പ്രകാരം ഭക്ഷ്യവസ്തുക്കള്‍ കൃത്രിമം നിറം ചേര്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണമുണ്ട്. ഹോട്ടല്‍ ഫുഡുകളില്‍ ഒന്നും തന്നെ കൃത്രിമം ചേര്‍ക്കാന്‍ പാടില്ല. കൃത്രിമ നിറങ്ങള്‍ അലര്‍ജി, ആസ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാം. നിറം കലര്‍ന്ന ഭക്ഷണത്തോടുള്ള ഉപഭോക്താക്കളുടെ താല്പര്യമാണ് കൃത്രിമ നിറങ്ങള്‍ ഹോട്ടല്‍ ഫുഡുകളില്‍ ചേര്‍ക്കാന്‍ കാരണം. 'നിറമല്ല രുചി' എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം കുറഞ്ഞുവരുന്നതായി പരിശോധനയില്‍ കാണുന്നു. എന്നാല്‍ ചില ഹോട്ടലുകളില്‍ ഇപ്പോഴും കൃത്രിമം നിറങ്ങള്‍ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് വകുപ്പ് തീരുമാനം.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്രിമങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടി സംശയിക്കുന്ന നിരവധി ഹോട്ടല്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ എടുത്തിരുന്നു. ബിരിയാണി , കുഴിമന്തി , ചിക്കന്‍ െ്രെഫ മറ്റ് ചിക്കന്‍ വിഭവങ്ങള്‍ ബീഫ് ഫ്രൈ, ഫിഷ് െ്രെഫ ചില്ലി ചിക്കന്‍ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളില്‍ ഒന്നും തന്നെ കൃത്രിമ നിറം ചേര്‍ക്കാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു കൃത്രിമം നിറങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നിയമ വിരുദ്ധമായി കൃത്രിമ നിറം ചേര്‍ക്കുന്നത് 3 മാസം 6 വിഷം വരെ തടവും 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണ്.
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്സ്പാക്കായും…
വ്യായാമം ചെയ്യാന് സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
പലതരം ആരോഗ്യപ്രശ്നങ്ങള്ക്കും പ്രധാന വില്ലന് എണ്ണകളാണ്. എണ്ണയില് വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല് എണ്ണകള് പൂര്ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന് പോലും…
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല് കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…
വയറ് ശരിയല്ലെങ്കില് പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല് ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല് മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര് സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ…
കോഴിക്കോട്: മേയ്ത്ര ആശുപത്രിയില് തുലാ ക്ലിനിക്കല് വെല്നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല് വെല്നെസ് സങ്കേതമായ…
© All rights reserved | Powered by Otwo Designs
Leave a comment