പച്ചക്കറിപഴം വിളകള്‍ക്കും ഈ കാലാവസ്ഥയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ പച്ചക്കറിപഴം വിളകള്‍ക്കും ഈ കാലാവസ്ഥയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.
1. പച്ചക്കറികളില്‍ രാസകീടനാശിനി പ്രയോഗം കഴിവതും ഈ കാലാവസ്ഥയില്‍ ഒഴിവാക്കണം. ഇലതീനിപ്പുഴുക്കള്‍, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം എന്നിവയെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനിയായ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.
2. കായീച്ച കെണികളോടൊപ്പം പാളയംകോടന്‍ പഴക്കെണികള്‍ കൂടെ ഉപയോഗിച്ച് കായീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാം.
3. പയറില്‍ മുഞ്ഞയുടെ ആക്രമണത്തിനെതിരേ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 10 ദിവസം ഇടവിട്ട് തളിക്കുക.
4. ചെടികളില്‍ കാണപ്പെടുന്ന വെളുത്ത പഞ്ഞി പോലെയുള്ള മീലിമൂട്ട, പരന്ന ആകൃതിയിലുള്ള ശല്‍ക്ക കീടങ്ങള്‍ എന്നിവയെ ജൈവികമായി നിയന്ത്രിക്കാന്‍ ലെക്കാനിസീലിയം എന്ന കുമിളും ഇലതീനിപ്പുഴുക്കള്‍ക്കെതിരെ ബ്യൂവേറിയ ബാസിയാന എന്ന കുമിളും, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ച് കൊടുക്കണം.
5. ഇഞ്ചിയില്‍ തണ്ടുതുരപ്പന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
6. മഞ്ഞളിലെ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കാന്‍ രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി കത്തിച്ചതിനുശേഷം സാഫ് (കാര്‍ബെന്‍ഡാസിം + മാങ്കോസെബ്) എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ തളിച്ചുകൊടുക്കാം.
7. വാഴയില്‍ ഇല തീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ പുഴുവിനോട് കൂടി തന്നെ പറിച്ചെടുത്ത് നശിപ്പിച്ചു കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിനാല്‍ഫോസ് 1 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment