തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍ നഗരമാണ് പൂച്ചകളുടെ ഈ പറുദീസ. ക്യാറ്റ്‌സ്താംബൂള്‍ എന്ന പേരിലാണ് വിദേശ സഞ്ചാരികള്‍ നഗരത്തെ വിശേഷിപ്പിക്കുന്നത്.
എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്‌കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും മിക്കവയും അല്ലെങ്കില്‍ ചുമ്മ റോഡിലേക്കും നോക്കിയിരിക്കും. ഇവിടെ താമസിക്കുന്ന മനുഷ്യര്‍ പതിവായി ഭക്ഷണം നല്‍കും, നന്നായി പരിപാലിക്കും. ഇതിനാല്‍ ഈ നഗരം അറിയപ്പെടുന്നത് ക്യാറ്റ് സിറ്റി എന്നാണ്. ഒരു പടികൂടി കടന്ന് ക്യാറ്റ് ക്യാപിറ്റല്‍ എന്നും വിളിക്കുന്നവരുണ്ട്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍ നഗരമാണ് പൂച്ചകളുടെ ഈ പറുദീസ. ക്യാറ്റ്‌സ്താംബൂള്‍ എന്ന പേരിലാണ് വിദേശ സഞ്ചാരികള്‍ നഗരത്തെ വിശേഷിപ്പിക്കുന്നത്.
പൂച്ചകള്‍ ഇസ്താംബൂളിന്റെ തെരുവ് കീഴടക്കിയിട്ട് ഏത്രയോ കാലങ്ങളായി. ഇസ്ലാം മതവിശ്വാസ പ്രകാരം പൂച്ചകളെ പരിപാലിക്കുന്നത് ഏറെ നല്ല കാര്യമാണ്. ഈ വിശ്വാസമായിരിക്കാം ഇവിടെ താമസിച്ചിരുന്നവര്‍ക്ക് പൂച്ചകള്‍ ഏറെ പ്രിയപ്പെട്ടതായതെന്നാണ് കരുതുന്നത്. അവരുടെ പിന്‍തലമുറയും ഇതേ പാത പിന്തുടര്‍ന്നതോടെ പൂച്ചകള്‍ ഇവിടെ ധാരാളമായി. കാലം ഒരുപാട് മാറിയെങ്കിലും ഇപ്പോഴുള്ള തലമുറയും പൂച്ചകളോടുളള സ്‌നേഹത്തില്‍ നിന്ന് ഒട്ടും പിന്നാക്കം പോയില്ല. നഗരത്തിലെ സര്‍ക്കാറുകളും പൂച്ചകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധിച്ചു. ഇതോടെ പൂച്ചകള്‍ക്ക് പ്രിയപ്പെട്ട നഗരമായി ഇസ്താംബൂള്‍ മാറി.
ഇസ്താംബൂളിലെ തെരുവുകളിലെല്ലാം പൂച്ചകള്‍ക്കായി വീടുകള്‍ ഒരുക്കിയിട്ടുണ്ടാകും. മരത്തില്‍ നിര്‍മിച്ച ചെറിയ കൂടുകളാണിവ. വീടുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവയുണ്ടാകും. പൂച്ചകള്‍ക്ക് കിടക്കാനും വിശ്രമിക്കാനും പ്രസവിക്കാനുമെല്ലാം അനുയോജ്യമായ വിധത്തിലാണ് ഈ കുഞ്ഞു വീടുകള്‍ തയാറാക്കിയിട്ടുണ്ടാകുക. നിരവധി പേര്‍ ഇത്തരം കൂടുകള്‍ക്ക് സമീപം ഭക്ഷണം കൊണ്ടു കൊടുക്കും. ഇവിടെ താമസിക്കുന്നവര്‍ പുറത്ത് ഇറങ്ങുമ്പോള്‍ കൈയില്‍ പൂച്ചകള്‍ക്കുള്ള ഭക്ഷണവും കരുതിയിരിക്കും. നടന്നു പോകുന്ന വഴിയെല്ലാം ഇവ പൂച്ചകള്‍ക്ക് നല്‍കും. പാര്‍ക്കുകളിലും മറ്റും മുന്‍സിപാലിറ്റി തന്നെ ഭക്ഷണവും വെള്ളവും നല്‍കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പണം നിക്ഷേപിച്ചാല്‍ പൂച്ചകള്‍ക്കുള്ള ഭക്ഷണം ലഭ്യമാകുന്ന സംവിധാനങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിന് ചുറ്റും പൂച്ചകള്‍ നിരന്ന് ഇരിപ്പുണ്ടാകും. ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് യന്ത്രത്തില്‍ പണം നിക്ഷേപിക്കാം, ഉടനെ പൂച്ചകള്‍ക്കുള്ള ഭക്ഷണം പുറത്തെത്തും.
നഗരത്തിന് ഏറ്റവും പ്രിയങ്കരിയായ ഒരു പൂച്ചയായിരുന്നു ടോംബിലി . ഇസ്താംബൂളിലെ സിവര്‍ബെയിലെ സജീവ സാന്നിധ്യമായിരുന്ന ഈ പൂച്ചയുടെ സൗഹൃദ സ്വഭാവം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരു നടപ്പാതയില്‍ ചാരിയിരുന്ന് തെരുവിലേക്ക് നോക്കുന്ന ടോംബിലിയുടെ ചിത്രം ഏറെ പ്രശസ്തമാണ്. നഗരവാസികളുടെ മുഴുവന്‍ പ്രിയങ്കരിയായ ടോംബിലി, 2016 ഓഗസ്റ്റ് ഒന്നിന് അസുഖബാധയെ തുടര്‍ന്ന് മരിച്ചു. പ്രിയപ്പെട്ട പൂച്ചയോടുള്ള ആദരസൂചകമായി ഇസ്താംബൂളില്‍ ടോംബിലിയ്ക്കായി ഒരു ശില്‍പ്പം തന്നെ നിര്‍മ്മിച്ചു.
ഇസ്താംബൂളില്‍ എത്ര പൂച്ചകള്‍ ഉണ്ടെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക അത്ര എളുപ്പമല്ല. ന്യൂയോര്‍ക്ക് ടൈംസ് കണക്കാക്കിയത് 15 ദശലക്ഷം ജനങ്ങളുള്ള ഇസ്താംബൂളില്‍ 125,000 പൂച്ചകള്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നാണ്. വിനോദസഞ്ചാര മേഖലയിലും നഗരത്തിന് പൂച്ചകള്‍ വലിയ സംഭാവന നല്‍കുന്നുണ്ട്. പൂച്ചകളുടെ ജീവിതം കാണാന്‍ വേണ്ടി മാത്രം നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും നഗരത്തിലെത്തുന്നു. മനുഷ്യനുമായി നന്നായി ഇണങ്ങിയവയാണ് ഇവിടെയുള്ള പൂച്ചകള്‍. അവ ഒരിക്കലും കുട്ടികളേയോ മറ്റോ ആക്രമിക്കില്ല. മനുഷ്യനുമായി നല്ല സഹകരണത്തോടെയാണ് ഇവിടെ പൂച്ചകള്‍ കഴിയുന്നത്. പാര്‍ക്കിലെ ബഞ്ചിലും ഹോട്ടലുകളിലും കോളേജിലെ ക്ലാസുകളിലുമെല്ലാം പൂച്ചകളുണ്ടാകും. പൂച്ചകള്‍ക്കായി മ്യൂസിയവും ഇവിടെയൊരുക്കിയിട്ടുണ്ട്. തുര്‍ക്കി കവിയും എഴുത്തുകാരനുമായ സുനൈ അകിനാണ് ഈ ഉദ്യമത്തിന് പിന്നില്‍. നഗരത്തിന്റെ യൂറോപ്യന്‍ ഭാഗത്തുള്ള സിരാഗന്‍ സര്‍വീസ് ബില്‍ഡിംഗില്‍ ബെസിക്താസ് മുനിസിപ്പാലിറ്റിയിലാണ് പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
തെരുവിലെ പൂച്ചകള്‍ക്ക് നല്ല സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇവയെ ആക്രമിക്കുന്നത് ആറ് മാസം മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. മൃഗ ഡോക്റ്റര്‍മാരുടെ സേവനം ഏതു സമയത്തും ലഭ്യമാണ്. പേവിഷം പോലുള്ളവയ്‌ക്കെതിരേ വാക്‌സിനുകളും കൃത്യമായി നല്‍കുന്നു.
ഇസ്താംബൂള്‍ തെരുവിലെ പൂച്ചകളെക്കുറിച്ച് സെയ്ഡ ടോറണ്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ് കേഡി. 2016ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. 2017 മെയ് 10ന് YouTube Red സ്ട്രീമിംഗ് സേവനത്തില്‍ അരങ്ങേറി. 14ന് യുഎസില്‍ ഡിവിഡിയായി ഇത് പുറത്തിറങ്ങി. ടൈം മാഗസിന്‍ 2017ലെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ അതില്‍ കേഡിയും ഉള്‍പ്പെട്ടിട്ടുണ്ട്.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment