ക്യാന്‍സറിനെ ചെറുക്കാം ഭക്ഷണത്തിലൂടെ

ലോക ക്യാന്‍സര്‍ ദിനമാണ് ഫെബ്രുവരി നാല്. ഈ വിപത്തിനെ ചെറുക്കാന്‍ മനുഷ്യ ശരീരത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം.

By Harithakeralam
2025-02-03

മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നു നശിപ്പിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ചികിത്സ സംവിധാനങ്ങള്‍ വലിയ തോതില്‍ വികസിച്ചിട്ടുണ്ടെങ്കിലും ക്യാന്‍സര്‍ മനുഷ്യന് ശാരീരികമായും മാനസികമായും ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ലോക ക്യാന്‍സര്‍ ദിനമാണ് ഫെബ്രുവരി നാല്. ഈ വിപത്തിനെ ചെറുക്കാന്‍ മനുഷ്യ ശരീരത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം.

1. മഞ്ഞള്‍

ആന്റിഓക്‌സിഡന്റും ആന്റി  ഇന്‍ഫ്‌ലമേറ്ററിയും ഗുണങ്ങളുമുള്ള മഞ്ഞള്‍ ക്യാന്‍സറിനെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്.  സ്തന, ശ്വാസകോശം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയുടെ വളര്‍ച്ച മന്ദഗതിയിലാക്കും മഞ്ഞള്‍ ഉപയോഗം. ദിവസവും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ്.

2. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്. പ്രോസ്‌റ്റേറ്റ്, ആമാശയം, വന്‍കുടല്‍ കാന്‍സര്‍ എന്നിവ ചെറുക്കാന്‍ വെളുത്തുള്ളി കഴിക്കുന്നതു സഹായിക്കും. ദിവസവും ഭക്ഷണത്തില്‍  രണ്ടോ മൂന്നോ വെളുത്തുള്ളി ഉള്‍പ്പെടുത്താം.

3. ഇഞ്ചി

മനുഷ്യ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാന്‍ ഏറെ സഹായിക്കുന്ന വസ്തുവാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ അണ്ഡാശയ ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സ ഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് അര്‍ബുദം മാത്രമല്ല വിവിധ രോഗങ്ങള്‍ അകറ്റും.

4. ക്യാരറ്റ്  

ക്യാരറ്റ് പതിവായി കഴിക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തിയാറ് ശതമാനം വരെ കുറയ്ക്കുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ലഘുഭക്ഷണമായോ സാലഡിനൊപ്പമോ ക്യാരറ്റ് കഴിക്കാവുന്നതാണ്.

5. തക്കാളി

തക്കാളിയില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന സംയുക്തം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. തക്കാളിയിലെ ലൈക്കോപീന്‍  പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ ഇടയാക്കും. സാലഡ്, സാന്‍ഡ്‌വിച്ചുകള്‍, അല്ലെങ്കില്‍ കറി എന്നിവയില്‍ ചേര്‍ത്ത് ദിവസവും ഒന്നോ രണ്ടോ തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തെ തടയുന്നു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs