ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിക്കൂ ഈ ഭക്ഷണങ്ങള്‍

കുട്ടികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ചില ഭക്ഷണങ്ങള്‍ കഴിച്ച് ഓര്‍മശക്തി കൂട്ടാം.

By Harithakeralam
2024-01-29

അരണയുടെ അത്ര പോലും ഓര്‍മയില്ലാത്തവരായി നാം മാറിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണും കംപ്യൂട്ടറുമെല്ലാം ഏതു സമയത്തും ഉപയോഗിക്കുന്നതു കാരണമൊന്നും ഓര്‍ത്തിരിക്കേണ്ട കാര്യവുമില്ല. എന്നാല്‍ കുട്ടികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ചില ഭക്ഷണങ്ങള്‍ കഴിച്ച് ഓര്‍മശക്തി കൂട്ടാം.

നമ്മുടെ സ്വന്തം മത്തി

സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  തലച്ചോറിന്റെ ആരോഗ്യത്തിന് ഒമേഗ-3 നിര്‍ണായകമാണ്. പ്രത്യേകിച്ച് DHA, തലച്ചോറിന്റെ ഒരു പ്രധാന ഘടനാപരമായ ഘടകമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും മത്തി കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. താരതമ്യേന വില കുറഞ്ഞ എളുപ്പത്തില്‍ ലഭിക്കുന്ന മത്തി കുട്ടികള്‍ക്ക് നല്‍കാന്‍ ഇനി മടിക്കേണ്ട.

ഡാര്‍ക്ക് ചോക്ലേറ്റ്

പരസ്യത്തില്‍ കാണുന്ന പലതരം കമ്പനികളുടെ ചോക്ലേറ്റ് വാങ്ങി കഴിച്ചിട്ട് കാര്യമില്ല, നല്ല ഡാര്‍ക്ക് ചോക്ലേറ്റ് തന്നെ കഴിച്ചിട്ടേ കാര്യമുള്ളൂ.  ഫ്‌ലേവനോയ്ഡുകള്‍, കഫീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.   ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ബുദ്ധി വികാസത്തിനും ഇവ ഫലപ്രദമാണ്.

മഞ്ഞള്‍ തന്നെ രാജാവ്

നിരവധി അസുഖങ്ങളെ ചെറുക്കാന്‍ കഴിയുന്ന മഞ്ഞള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന  കുര്‍ക്കുമിന്  ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അല്‍ഷിമേഴ്സ്  സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഭക്ഷണത്തില്‍ ശുദ്ധമായ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് എന്തു കൊണ്ടും നല്ലതാണ്.

ബ്രൊക്കോളി

ബ്രോക്കോളി ശരീരത്തിന് മാത്രമല്ല തലച്ചോറിനും മികച്ചൊരു പച്ചക്കറിയാണ്. ആന്റിഓക്സിഡന്റുകളാലും വിറ്റാമിന്‍ കെയാലും സമ്പന്നമാണ്  ബ്രൊക്കോളി.

Leave a comment

സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ കിഡ്‌നി അടിച്ചു പോകുമോ, ക്യാന്‍സര്‍ ബാധിക്കുമോ...? സത്യം ഇതാണ്

വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…

By Harithakeralam
ചുരുങ്ങിയ ചെലവില്‍ ലഭിക്കും; ഗുണങ്ങള്‍ നിരവധി - നിലക്കടല കുതിര്‍ത്ത് കഴിക്കാം

ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…

By Harithakeralam
മൂത്രസഞ്ചി നിറയുന്നതു പോലെ തോന്നുന്നു, പക്ഷേ, മൂത്രമൊഴിക്കാനാവുന്നില്ല - കാരണങ്ങള്‍ നിരവധി

മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…

By Harithakeralam
സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…

By Harithakeralam
ഉറക്കം കുറഞ്ഞാല്‍ ഹൃദയം പിണങ്ങും

നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…

By Harithakeralam
ഗ്യാസും അസിഡിറ്റിയും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...?

രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.

By Harithakeralam
കുതിരയെപ്പോലെ കരുത്തിന് മുതിര

മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികള്‍

1.  ക്യാപ്‌സിക്കം

വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs