വലിയ പ്രയാസമില്ലാതെ അടുക്കളത്തോട്ടത്തില്‍ നമുക്ക് കാന്താരി വളര്‍ത്താം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ് കാന്താരിക്കൃഷി ആരംഭിക്കാന്‍ ഏറെ അനുയോജ്യം.
നമ്മുടെ വീട്ടുവളപ്പില്‍ ഒരു പരിചരണവും കൂടാതെ വളര്‍ന്നിരുന്ന ചെടിയാണ് കാന്താരി. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ കാന്താരി പക്ഷേ, പുതിയ തലമുറ വലിയ രീതിയില്‍ ഉപയോഗിക്കുന്നില്ല. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാന്താരി ഏറെ നല്ലതാണെന്ന് മനസിലാക്കി ഇതിന്റെ ഉപയോഗമിപ്പോള്‍ വര്‍ധിക്കുന്നുണ്ട്, അതു പോലെ വിലയും. എന്നാല്‍ വലിയ പ്രയാസമില്ലാതെ അടുക്കളത്തോട്ടത്തില്‍ നമുക്ക് കാന്താരി വളര്‍ത്താം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ് കാന്താരിക്കൃഷി ആരംഭിക്കാന്‍ ഏറെ അനുയോജ്യം.
തൈകള്‍ തയാറാക്കാം
ആദ്യം പഴുത്ത ചുവന്ന മുളകില്‍ നിന്നുള്ള വിത്തുകളെടുക്കുക. തൈകള്‍ നഴ്‌സറികളില്‍ നിന്നു ലഭിക്കും. കൃഷിയില്‍ മുന്‍പരിചയമില്ലാത്തവര്‍ തൈ വാങ്ങി തുടങ്ങുന്നതാണ് നല്ലത്. അനുയോജ്യമായ ഒരുസ്ഥലത്ത് വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കാം. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വെള്ളത്തിലോ സ്യുഡോമോണസിലോ കുതിര്‍ത്തു വയ്ക്കുന്നതു നല്ലതാണ്. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകണം. 4-5 ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. വിത്തുകള്‍ കിളിര്‍ത്തു വരുമ്പോള്‍ തന്നെ തൈകള്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കോ പ്രത്യേക ബാഗുകളിലേക്കോ പറിച്ചു നടാം.
ഗ്രോബാഗിലും മണ്ണിലും
ഗ്രോബാഗിലും മണ്ണിലും തൈകള്‍ നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ഉപയോഗിക്കാം. ചൂടുള്ള കാലാവസ്ഥയായതിനാല്‍ നന നിര്‍ബന്ധമാണ്. ഇടയ്ക്ക് സ്യൂഡോമോണസ് സ്േ്രപ ചെയ്തു നല്‍കിയാല്‍ നല്ല പോലെ പൂത്ത് കായ്ക്കും. മഴക്കാലം തുടങ്ങിയാല്‍ വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണം. നല്ല പരിചരണം നല്‍കിയാല്‍ കാന്താരി രണ്ടോ മൂന്നോ വര്‍ഷം വിളവ് തരും. മഴക്കാലം കഴിഞ്ഞാല്‍ പ്രൂണ്‍ ചെയ്തു കൊടുത്താല്‍ അടുത്ത വര്‍ഷവും നല്ല വിളവ് തരും.
ഗ്രോബാഗിലെ കുറ്റിച്ചെടിയില് നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില് തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്ഷം വരവായി. ഇത്തവണ ജൂണ് ആദ്യവാരം തന്നെ കാലവര്ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില് നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്ക്ക് ഇവയുടെ നിര്മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില് നമ്മള് കേരളീയര് വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില് കുറച്ച് തക്കാളിച്ചെടികള് വളര്ത്തുകയാണെങ്കില് വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില് ഒഴിവാക്കാനും തുടങ്ങി കര്ഷകര്ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല് മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
© All rights reserved | Powered by Otwo Designs
Leave a comment