പാചകം ചെയ്യാന്‍ മികച്ച എണ്ണകള്‍

ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന എണ്ണകള്‍ ഇവയാണ്.

By Harithakeralam
2025-04-01

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന എണ്ണകള്‍ ഇവയാണ്.

ഒലീവ് 

ഉയര്‍ന്ന അളവില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പ്രകൃതിദത്തമായി ലഭിക്കുന്നവയാണ് ഒലീവ് ഓയിലുകള്‍. ആന്റിഓക്‌സിഡന്റുകളും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതു നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല, ഉയര്‍ന്ന വില തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇതുപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കും.  

അവാക്കാഡോ ഓയില്‍

അവോക്കാഡോയുടെ ഉള്ളിലെ മൃദുവായ പച്ച ഭാഗം ചതച്ചെടുത്താണ് ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ഒലിവ് ഓയിലിനെപ്പോലെ തന്നെ ഉയര്‍ന്ന സാന്ദ്രതയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകളും അവോക്കാഡോ ഓയിലില്‍ അടങ്ങിയിരിക്കുന്നു.

സൂര്യകാന്തി എണ്ണ

സൂര്യകാന്തിച്ചെടിയുടെ വിത്തുകളില്‍ നിന്നാണ് എണ്ണയെടുക്കുന്നത്. ഉയര്‍ന്ന ഒലിയികുള്ള സൂര്യകാന്തി എണ്ണയാണ് പാചകത്തിന് അനുയോജ്യം. ഇതില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.

നിലക്കടല എണ്ണ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും  പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ചെറിയ അളവില്‍ പൂരിത കൊഴുപ്പും ഇതിലടങ്ങിയിരിക്കുന്നു.  ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഇതില്‍ കൂടുതലാണ്.  

എള്ളെണ്ണ

അസംസ്‌കൃത എള്ള് അല്ലെങ്കില്‍ വറുത്ത എള്ള് പൊടിച്ചാണ് എള്ളെണ്ണ വേര്‍തിരിച്ചെടുക്കുന്നത്. അസംസ്‌കൃത എള്ള് എള്ളെണ്ണ ഉണ്ടാക്കുന്നു, വറുത്ത എള്ള് വറുത്ത എള്ളെണ്ണ ഉണ്ടാക്കുന്നു. എള്ളെണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇ, ഫൈറ്റോസ്‌റ്റെറോളുകള്‍ പോലുള്ള ആരോഗ്യകരമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Leave a comment

യുവാക്കളില്‍ വില്ലനായി കുഴഞ്ഞു വീണ് മരണം

വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.…

By Harithakeralam
കുട്ടികള്‍ മിടുക്കരായി വളരാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

കതിരില്‍ കൊണ്ടു പോയി വളംവച്ചിട്ടു കാര്യമില്ലെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നമ്മുടെ ആരോഗ്യവും. കുട്ടിക്കാലത്ത് അതായത് ഒരു 10 വയസുവരെ നല്ല ആഹാരം കഴിച്ചാലേ ബുദ്ധിശക്തിയും എല്ലുകളുടെ ആരോഗ്യവുമെല്ലാം നല്ല…

By Harithakeralam
പ്രായം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…

By Harithakeralam
വീണ്ടും കോവിഡ് ഭീഷണി: ഏഷ്യയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

ഏഷ്യന്‍ രാജ്യങ്ങളില്‍  കോവിഡ് 19  വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി…

By Harithakeralam
വൃക്കയും ഹൃദയവും നശിപ്പിക്കുന്ന കൃത്രിമ പാനീയങ്ങള്‍

കൃത്രിമ പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമായി ലഭിക്കുമിപ്പോള്‍. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ…

By Harithakeralam
ഹൃദയത്തെ സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്‍. ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…

By Harithakeralam
കപ്പലണ്ടി പുഴുങ്ങിക്കഴിക്കാം ഗുണങ്ങള്‍ നിരവധി

കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്‍ത്താണ്…

By Harithakeralam
അടിവയറ്റിലെ കൊഴുപ്പാണോ പ്രശ്‌നം..? പ്രതിവിധി ഭക്ഷണത്തിലുണ്ട്

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs